ad
Deshabhimani

വാക്കുതര്‍ക്കം; ഡൽഹിയിൽ തെരുവ് കച്ചവടക്കാരനെ ബെൽറ്റ് ഉപയോ​ഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

crime news
വെബ് ഡെസ്ക്

Published on Jul 27, 2026, 11:54 AM | 1 min read

ന്യൂഡൽഹി : ഡൽഹിയിൽ തെരുവ് കച്ചവടക്കാരനെ ബെൽറ്റ് ഉപയോ​ഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തെക്കൻ ഡൽഹിയിൽ എയിംസ് മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം.


ബിഹാർ, നവാഡ സ്വദേശി മനോജ് സിങ്ങാണ്(49) കൊല്ലപ്പെട്ടത്. പ്രതി സൈമൂർ ന​ഗർ സ്വദേശി ലോകേഷിനെ യാത്രക്കാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. 20 വർഷമായി സഫ്ദർജങ് ആശുപത്രിയുടെ പുറത്ത് വസ്ത്രങ്ങൾ വിറ്റുകഴിയുന്നയാളാണ് മനോ‍ജ്. ജൂലൈ 23ന് എയിംസ് മെട്രോ സ്റ്റേഷന്റെ മൂന്നാം നമ്പർ ​ഗേറ്റിന് സമീപം മനോജിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ബസ് സ്റ്റാന്റിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നി​ഗമനം.


രാത്രി ഏകദേശം 10 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മനോജിനെ മദ്യലഹരിയിലായിരുന്ന ലോകേഷ് തടഞ്ഞുനിർത്തുകയും ആവശ്യമില്ലാതെ തട്ടിക്കയറുകയുമായിരുന്നു. ലോകേഷിനെ തള്ളിമാറ്റി മുന്നോട്ട പോകാൻ ശ്രമിച്ചതോടെ പിന്തുടർന്നെത്തിയ പ്രതി മനോജിനെ ബെൽറ്റ് ഉപയോ​ഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home