ad
Deshabhimani

ഹാർദിക് പാണ്ഡ്യയെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിങ്‌സ്; തടസ്സമായി മുംബൈയുടെ നിബന്ധന

Hardik Sanju

ഹാർദിക് പാണ്ഡ്യ (ഇടത്) സഞ്ജു സാംസൺ (വലത്) |Photo:Associated Press

വെബ് ഡെസ്ക്

Published on Jul 27, 2026, 12:45 PM | 1 min read

ചെന്നൈ : ഐപിഎൽ 2027 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ തട്ടകത്തിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിങ്‌സ് ശ്രമങ്ങൾ ഊർജ്ജിതമാക്കിയതായി റിപ്പോർട്ട്. ഹാർദിക്കിനായുള്ള ട്രേഡ് ചർച്ചകൾ ഇരു ടീമുകളും തമ്മിൽ പുരോഗമിക്കുകയാണ്. ഡീൽ പൂർത്തിയായാൽ ഹാർദിക്കിന് പകരം രണ്ട് താരങ്ങളെ ചെന്നൈ മുംബൈയ്ക്ക് വിട്ടുനൽകും.


എന്നാൽ താരകൈമാറ്റവുമായി ബന്ധപ്പെട്ട് ഇരു ഫ്രാഞ്ചൈസികളും തമ്മിൽ ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഹാർദിക്കിന് പകരമായി ചെന്നൈയുടെ 19കാരനായ യുവതാരം ആയുഷ് മാത്രെയെ വേണമെന്നാണ് മുംബൈ ഇന്ത്യൻസിന്റെ ആവശ്യം. എന്നാൽ ഭാവി വാഗ്ദാനമായ മാത്രെയെ വിട്ടുനൽകാൻ ചെന്നൈ സൂപ്പർ കിങ്‌സ് തയ്യാറല്ല.


വെടിക്കെട്ട് ബാറ്റർ ശിവം ദുബെ, ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ് എന്നിവരെ നൽകാമെന്നാണ് ചെന്നൈ മുന്നോട്ടുവെക്കുന്ന വാഗ്ദാനം. ചെന്നൈയുമായുള്ള ഈ ട്രേഡ് ഡീൽ നടന്നില്ലെങ്കിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അടക്കമുള്ള മറ്റ് ടീമുകളും ഹാർദിക്കിനായി രംഗത്തെത്താൻ സാധ്യതയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home