Deshabhimani

print edition അഞ്ചാംതലമുറ യുദ്ധവിമാന നിർമാണം എച്ച്‌എഎല്ലിനെ വെട്ടി കുത്തകകൾക്ക്‌

narendra modi
വെബ് ഡെസ്ക്

Published on Nov 09, 2026, 01:30 AM | 1 min read

ന്യൂഡൽഹി: അഞ്ചാംതലമുറ യുദ്ധവിമാനങ്ങളുടെ നിർമാണം സ്വകാര്യമേഖലയ്ക്ക്‌ തീറെഴുതി കേന്ദ്രസർക്കാർ. അഡ്വാൻസ്‌ഡ്‌ മീഡിയം കോംബാറ്റ്‌ എയർക്രാഫ്‌റ്റ്‌ (എഎംസിഎ) വിമാനങ്ങളുടെ പരീക്ഷണമാതൃക നിർമിക്കുന്ന 15,000 കോടിയുടെ പദ്ധതിയിൽനിന്ന്‌ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ്‌ ലിമിറ്റഡിനെ (എച്ച്‌എഎൽ) ഒഴിവാക്കി. പരീക്ഷണ മാതൃക നിർമിക്കാൻ മൂന്ന്‌ സ്വകാര്യ മേഖലാ കൂട്ടായ്‌മകളാണ്‌ രംഗത്തുള്ളത്‌. ടാറ്റാ അഡ്വാൻസ്‌ഡ്‌ സിസ്റ്റംസ്‌, ലാർസൺ ആൻഡ്‌ ടൂബ്രോ (എൽആൻഡ്‌ ടി), ഭാരത്‌ ഫോർജ്‌ എന്നിവ. റഡാറുകൾക്ക്‌ എളുപ്പം കണ്ടെത്താനാകാത്ത സ്റ്റെൽത്ത്‌ സാങ്കേതികവിദ്യയുള്ള വിമാനമാണ്‌ എഎംസിഎ.


യുദ്ധവിമാന നിർമാണത്തിൽ പതിറ്റാണ്ടുകളുടെ അനുഭവസന്പത്തും വിശ്വാസ്യതയുമുള്ള എച്ച്‌എഎല്ലിനെ വെട്ടിയത്‌ സമസ്‌ത മേഖലയും കുത്തകകൾക്ക്‌ അടിയറവയ്‌ക്കുന്ന നയത്തിന്റെ ഭാഗമാണെന്ന വിമർശം ശക്തം. ചില സാങ്കേതിക യോഗ്യതാ മാനദണ്ഡം പാലിക്കാത്തതിനാലാണ്‌ എച്ച്‌എഎല്ലിനെ ഒഴിവാക്കിയതെന്ന്‌ പ്രതിരോധ സെക്രട്ടറി രാജേഷ്‌ കുമാർ സിങ് പ്രതികരിച്ചിരുന്നു. ഏതെല്ലാം മാനദണ്ഡങ്ങളിലാണ്‌ എച്ച്‌എഎൽ പരാജയപ്പെട്ടെതെന്ന്‌ വിശദീകരിച്ചിട്ടില്ല.


തദ്ദേശീയ യുദ്ധവിമാന നിർമാണശേഷി വളർത്തുന്നതിൽ നിർണായക പങ്ക്‌ വഹിച്ച എച്ച്‌എഎല്ലിനെ മാറ്റി സ്വകാര്യ മേഖലയ്ക്ക്‌ മുൻഗണന നൽകുന്നത്‌ പ്രതിരോധരംഗത്തെ പൊതുമേഖലയുടെ ഭാവിയെപ്പറ്റി ആശങ്ക ഉയർത്തുന്നു. സൈനിക സാങ്കേതികവിദ്യകൾ സ്വകാര്യ മേഖലയ്ക്ക്‌ കൈമാറുന്നത്‌ ഗുരുതര പ്രത്യാഘാതമുണ്ടാക്കും.


സ്റ്റെൽത്ത്‌ സാങ്കേതിക വിദ്യയ്‌ക്കുപുറമെ സൂപ്പർസോണിക്‌ വേഗത്തിൽ ദീർഘദൂരം പറക്കാൻ ശേഷി, അത്യാധുനിക റഡാർ, സെൻസർ സംവിധാനം തുടങ്ങി നിരവധി സവിശേഷതകളുള്ളതാണ്‌ എഎംസിഎ വിമാനങ്ങൾ. അതീവ സങ്കീർണമായ സാങ്കേതിക ശേഷിയും വലിയ നിക്ഷേപവും ആവശ്യമുള്ളതാണ്‌ ഇ‍ൗ പദ്ധതി. ഇതേറ്റെടുക്കാൻ പതിറ്റാണ്ടുകളുടെ അനുഭവസന്പത്തും വിശ്വാസ്യതയുമുള്ള എച്ച്‌എഎൽ ആയിരുന്നില്ലേ അനുയോജ്യർ എന്ന ചോദ്യവും ഉയരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home