എച്ച്5എൻ1; കർണാടകയില്‍ 40 ഓളം മയിലുകൾ ചത്തു, കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ച് ജില്ലാഭരണകൂടം

ചത്ത മയിലുകളുടെ ചിത്രം, image credit: The news minute
ബംഗളൂരു : കർണാടകയിലെ തുംകൂർ ജില്ലയിൽ എച്ച്5എൻ1 വൈറസ് ബാധിച്ച് 40 ഓളം മയിലുകൾ ചത്തതായി റിപ്പോർട്ട്. വൈറസ്ബാധയെ തുടർന്ന് പ്രഭവകേന്ദ്രത്തിൽ നിന്ന് 10 മീറ്റർ ചുറ്റളവിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
വൈറസിന്റെ വ്യാപനം തടയാനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ ശുഭ കല്ല്യാൺ പറഞ്ഞു. ജനങ്ങൾ നന്നായി വേവിച്ച മാംസം മാത്രമേ കഴിക്കാൻ പാടുള്ളൂവെന്നും ശുഭ കല്ല്യാൺ പറഞ്ഞു. തുംകൂർ ജില്ലയിൽ ഏകദേശം 40 ഓളം മയിലുകൾ ചത്തതായി റിപ്പോർട്ടുകൾ. തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇന്നലെയാണ് എച്ച്5എൻ1വൈറസ് സ്ഥിരീകരിച്ചു. ലാബിൽ നിന്ന് വൈറസ് ബാധയുടെ റിപ്പോർട്ട് വന്നിട്ടുണ്ട്. ഒപ്പം സർക്കാരിൽ നിന്നും നിർദേശങ്ങളും ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. പ്രഭവകേന്ദ്രത്തിൽ നിന്ന് 10 മീറ്റർ ചുറ്റളവിൽ കണ്ടെയ്ൻമെന്റ് സോൺ ആണ്. കൂടാതെ, റാപിഡ് റെസ്പോൺസ് ടീം തുടർച്ചയായി നിരീക്ഷണം നടത്തുന്നുണ്ട്. പ്രദേശത്ത് ഏകദേശം 31 കോഴിക്കടകളും 10 ഓളം ഫാമുകളും ഞങ്ങളുടെ നിരീക്ഷണത്തിലാണ്. ഇന്ന് ചത്ത പക്ഷികളുടെ സാമ്പിളുകൾ കൂടുതൽ പരിശോധനക്കായി അയച്ചിട്ടുണ്ട്. പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. ആളുകൾ നന്നായി വേവിച്ച മാംസം മാത്രം കഴിക്കുക,ശുഭ കല്ല്യാൺ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന്, ഇക്കഴിഞ്ഞ മാർച്ചിൽ ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ സർക്കാർ നടത്തുന്ന കോഴി ഫാമിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ ജില്ലാ ഭരണകൂടം എല്ലാവിധ കോഴി ഉൽപ്പന്നങ്ങളും വിൽക്കുന്നത് നിരോധിച്ചിരുന്നു.










0 comments