ഗ്യാനേഷ് കുമാറിന്റെ രാജി: ബാഡ്ജ് ധരിക്കാതെ പൊലീസുകാർ; ചോദ്യം ചെയ്ത് സമരക്കാരും മാധ്യമങ്ങളും

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ തുടരുന്ന പ്രക്ഷോഭം അടിച്ചമർത്താനെത്തിയ പൊലീസുകാർ ബാഡ്ജില്ലാതെയെത്തിയത് സംഘർഷം സൃഷ്ടിച്ചു. ആളുകളെ മർദ്ദിക്കുന്ന ഉദ്യോഗസ്ഥരോട് നിങ്ങളുടെ പേരെന്താണെന്നും ബാഡ്ജ് എവിടെയെന്നും ചോദിച്ചപ്പോൾ പൊലീസ് വേഷമണിഞ്ഞ് നിന്നവർ മൗനം പാലിക്കുകയും സ്ഥലത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
നിരവധി പൊലീസ് വേഷധാരികളാണ് ബാഡ്ജ് ഇല്ലാതെ സമരം നടക്കുന്ന സ്ഥലത്തെത്തി പ്രതിഷേധക്കാരെ മർദിക്കുകയും നീക്കുകയും ചെയ്യുന്നത്. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ ജന്തർ മന്തറിൽ നടന്ന സമരത്തിലും ഇത്തരത്തിൽ പൊലീസ് വേഷമണിഞ്ഞ് ആളുകളെത്തി സമരക്കാരെ അതിക്രൂരമായി മർദിച്ചിരുന്നു. ശക്തമായ പ്രതിഷേധം നിലവില്‍ ഇതിനെതിരെ ഉയരുന്നുണ്ട്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാർ തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് അംഗങ്ങളോട് ഏകാധിപത്യപരവും തന്നിഷ്ടത്തിനും പെരുമാറുന്നു എന്ന വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി ആവശ്യം ഉയർത്തി ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി ഉയർന്നത്.









0 comments