ad
Deshabhimani

രാജ്യത്തെ വിദേശനാണ്യ നിക്ഷേപം കുത്തനെ ഇടിഞ്ഞു: 14.9 ബില്യൺ ഡോളറിന്റെ കുറവ്

forex reserves fall
വെബ് ഡെസ്ക്

Published on Sep 26, 2026, 12:13 PM | 1 min read

ന്യൂഡൽഹി: രാജ്യത്തെ വിദേശനാണ്യ ശേഖരത്തിൽ വൻ ഇടിവെന്ന് റിസര്‍വ് ബാങ്ക് കണക്കുകൾ. 14.9 ബില്യൺ ഡോളറിന്റെ കുറവാണ് രേഖപ്പെടുത്തിയത്. സെപ്തംബറിൽ 785.7 ബില്യൺ എന്ന മെച്ചപ്പെട്ട നിലയിൽ എത്തിയ ശേഷമാണ് കുത്തനെ ഇറക്കം.


ക്രൂഡ് ഓയിൽ വിലയിൽ പെട്ടെന്നുണ്ടായ ഉയര്‍ച്ചയും ആഗോള സാമ്പത്തിക സ്ഥിതിഗതികൾക്ക് അനുസരിച്ച് മറികടക്കൽ തന്ത്രങ്ങൾ ഫലിക്കാതെ പോയതുമാണ് ഇടിവിന് കാരണമാക്കിയിരിക്കുന്നത്. ക്രൂഡ് ഓയിൽ വില 105 ഡോളറിനു മുകളിൽ എത്തിയിരിക്കയാണ്. രൂപയുടെ മൂല്യത്തിൽ എക്കാലത്തെയും ഇടിവ് നേരിടുകയാണ്. ഇതിനെതിരെ റിസര്‍വ്വ് ബാങ്ക് നടത്തിയ പ്രതിരോധ ഇടപെടലും നാണ്യശേഖരത്തെ ബാധിച്ചു.


India's foreign exchange reserves

ഇതോടൊപ്പം വിദേശനാണ്യ ശേഖരത്തിലെ പ്രധാന ഘടകമായ ഫോറിൻ കറൻസി അസറ്റുകളിലും സ്വര്‍ണ്ണ ശേരത്തിന്റെ മൂല്യത്തിലും ഇടിവ് വന്നിട്ടുണ്ട്. വിദേശ നാണ്യ ശേഖരത്തിൽ 2024 നവംബറിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് നേരിട്ടത്. ലോക ബാങ്കിലെ 4.9 ബില്യൻ കരുതൽ ശേഖരത്തിൽ തന്നെയും 27 മില്യന്റെ കുറവ് രേഖപ്പെടുത്തിയതായി കണക്കുകൾ കാണിക്കുന്നു.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home