ഗുവാഹത്തി - യുഎഇ; പുതിയ സര്‍വീസുകള്‍ നടത്താനൊരുങ്ങി എയർ ഇന്ത്യ, തീയതി പ്രഖ്യാപിച്ചു

ദുബായ് : പശ്ചിമേഷ്യയെയും വടക്കുകിഴക്കൻ ഇന്ത്യയെയും ബന്ധിപ്പിച്ചുകൊണ്ട് നേരിട്ടുള്ള സർവീസുകൾ നടത്താനൊരുങ്ങി എയർ ഇന്ത്യ. അസമിലെ ഗുവാഹത്തിയിൽ നിന്നും ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ. ഓഗസ്റ്റ് മുതൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഗുവാഹത്തി - ദുബായ് സർവീസുകൾ ഓഗസ്റ്റ് നാലിനും ഗുവാഹത്തി - അബുദാബി സർവീസുകൾ ഓഗസ്റ്റ് ഏഴ് മുതലും ആരംഭിക്കും. ഗുവാഹത്തിയിൽ നിന്ന് ദുബായിലേക്കും അബുദാബിയിലേക്കും എയർ ഇന്ത്യ നേരിട്ടുള്ള സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്.
ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് ബർദലോയ് വിമാനത്താവളത്തെ യുഎഇയുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ യുഎഇ, തായ്‌ലൻഡ്, സിംഗപ്പൂർ, ഭൂട്ടാൻ എന്നീ നാല് രാജ്യങ്ങളിലേക്ക് ഗുവാഹത്തിയിൽ നിന്ന് നേരിട്ടുള്ള അന്താരാഷ്ട്ര വിമാന സൗകര്യം ലഭ്യമാകും.










0 comments