ad
Deshabhimani

നേപ്പാൾ പ്രളയം; ​ഗുരു​ഗ്രാം ഡെപ്യൂട്ടി കമ്മീഷണർ ഹെൽപ്പ്ലൈൻ നമ്പറുകൾ പുറത്തുവിട്ടു

Flash Flood

Photo: ANI

വെബ് ഡെസ്ക്

Published on Aug 28, 2026, 05:08 PM | 1 min read

​ഗുരു​ഗ്രാം: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കാണാതായവരെ സംബന്ധിച്ച വിവരങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി ഹെൽപ്പ്ലൈൻ നമ്പറുകൾ പുറത്തുവിട്ടു. ഗുരു​ഗ്രാം ഡെപ്യൂട്ടി കമ്മീഷണർ ആണ് എക്സിലൂടെ നമ്പറുകൾ പങ്കുവെച്ചത്. കൺട്രോൾ റൂം നമ്പർ, അടിയന്തര ഹെൽപ്‌ലൈൻ നമ്പർ, ഇ-മെയിൽ വിലാസം എന്നിവയാണ് കമ്മീഷണർ പുറത്തുവിട്ടത്. കൺട്രോൾ റൂം: 112, ഹെൽപ്‌ലൈൻ: 0124-2320508, ഇ-മെയിൽ: [email protected] എന്നിങ്ങനെയാണ് പങ്കുവെച്ച നമ്പറുകൾ.


“നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ, സംഭവവുമായി ബന്ധപ്പെട്ട് ഗുരുഗ്രാമിൽ താമസിക്കുന്ന ആരെയെങ്കിലും കാണാതായതായി സംബന്ധിച്ചുള്ള വിവരങ്ങൾ ഓഫീസിൽ അറിയിക്കണമെന്ന് അഭ്യർഥിക്കുന്നു. കൺട്രോൾ റൂം: 112, ഹെൽപ്‌ലൈൻ: 0124-2320508, ഇ-മെയിൽ: [email protected],” എന്ന് കമ്മീഷണർ എക്സിൽ കുറിച്ചു.





ലഭിക്കുന്ന വിവരങ്ങൾ ശേഖരിച്ച് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുമെന്നും, കാണാതായവരെ കണ്ടെത്തുന്നതിനും ഏകോപനം ഉറപ്പാക്കുന്നതിനും ദുരിതബാധിത കുടുംബങ്ങൾക്ക് സഹായം എത്തിക്കുന്നതിനും ഇത് സഹായകരമാകുമെന്നും കുറിപ്പിൽ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home