ad
Deshabhimani

മണിപ്പൂരിൽ സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ

mani
വെബ് ഡെസ്ക്

Published on Mar 26, 2026, 11:42 AM | 1 min read

ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപുർ ജില്ലയിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി. ബുധനാഴ്ച രാത്രി ഒരു തീവ്രവാദ ഗ്രൂപ്പ് സൈനിക കേന്ദ്രത്തിന് നേരെ നടത്തിയ വെടിവയ്പ്പിനെ തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു.


ഏകദേശം 30 മിനിറ്റോളം നീണ്ടുനിന്ന വെടിവയ്പ്പിന് ശേഷം സുരക്ഷാ സേന സംയുക്ത തെരച്ചിൽ നടത്തിവരികയാണ്. ബുധനാഴ്ച രാത്രി ഏകദേശം 11.40 ഓടെയാണ് സംഭവം. ആയുധധാരികളായ കുക്കി സംഘം ഫൗഗക്ചാവോ അവാങ് ലൈക്കൈയിലെ ഇന്ത്യൻ സൈനിക കേന്ദ്രത്തിന് നേരെ വെടിയുതിർത്തു. തുടർന്ന് മേഖലയിൽ വിന്യസിച്ചിരുന്ന ഇന്ത്യൻ സൈന്യവും 58-ാം ബറ്റാലിയൻ സി.ആർ.പി.എഫും വെടിവയ്പ്പിന് മറുപടി നൽകുകയായിരുന്നു.


സൈന്യം, സി.ആർ.പി.എഫ്, പൊലീസ്, ഇന്ത്യൻ റിസർവ് ബറ്റാലിയൻ (ഐ.ആർ.ബി) എന്നിവർ ചേർന്ന് വെടിവയ്പ്പ് നടന്ന പ്രദേശത്തും സമീപ മലമ്പ്രദേശങ്ങളിലും സംയുക്ത തെരച്ചിൽ നടത്തി.


"സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സുരക്ഷാ സേന സമീപ മലമ്പ്രദേശങ്ങളിലെ നടപടികൾ തുടരുന്നതായി അറിയിച്ചു. വ്യാജപ്രചരണങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home