മോദിയുടെ ജന്മദിനത്തിൽ കോലം കത്തിച്ച് പ്രതിഷേധം; കർഷകർക്കെതിരെ കേസെടുത്ത് ഗുജറാത്ത് പൊലീസ്

ഗുജറാത്തിൽ മോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ച് പ്രതിഷേധിക്കുന്ന കർഷകർ
അഹമ്മദാബാദ്: മോദിയുടെ ജന്മദിനത്തിൽ കോലം കത്തിച്ച് പ്രതിഷേധിച്ച 21 കർഷകർക്കെതിരെ കേസെടുത്ത് ഗുജറാത്ത് പൊലീസ്. ഗുജറാത്തിലെ മോർബി ജില്ലയിലെ ജെറ്റ്പാറിൽ അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡിന്റെ ഹൈടെൻഷൻ വൈദ്യുതി ട്രാൻസ്മിഷൻ ലൈനുകൾ സ്ഥാപിക്കുന്നതിനെതിരെ കർഷകർ മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചിരുന്നു.
മോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ചാണ് ഇവർ പ്രതിഷേധിച്ചത്. ക്രിമിനൽ ഗൂഢാലോചന, നിയമവിരുദ്ധമായ സംഘം ചേരൽ, ഗതാഗതതടസം സൃഷ്ടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കർഷകർക്കെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം, രാജ്യത്തെ തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടി ഉത്തർപ്രദേശിൽ പ്രതിഷേധിച്ച 15 പേർക്കെതിരെയും പൊലീസ് കേസെടുത്തു. കലാപം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് യുപിയിൽ പ്രതിഷേധക്കാർക്കെതിരെ കേസെടുത്തിരിക്കുന്നത്.










0 comments