Deshabhimani

അമിതവേഗതയിലെത്തിയ കാർ കല്ലിലിടിച്ച് തീപിടിച്ചു; മൂന്ന് പേർ വെന്തുമരിച്ചു

Gujarat
വെബ് ഡെസ്ക്

Published on Nov 22, 2026, 12:00 PM | 1 min read

ഗാന്ധിനഗർ: അമിതവേഗതയിലെത്തിയ സ്വിഫ്റ്റ് കാർ കല്ലിലിടിച്ച ശേഷം തീപിടിച്ച് മൂന്ന് പേർ വെന്തുമരിച്ചു. ഗുജറാത്തിലെ ജുനാഗഡ് ജില്ലയിൽ കേശോദ്-ബാലഗാം റോഡിലെ ഖാമിധാന ഗ്രാമത്തിന് സമീപം ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. കാർ പൂർണമായും കത്തിയതോടെ വാഹനത്തിലുണ്ടായിരുന്ന നാല് പേരിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.


കൃഷ്ണബെൻ എന്ന യുവതി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇവരെ കേശോദ് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ ആഘാതത്തിൽ യുവതി കടുത്ത മാനസികാഘാതത്തിലാണെന്നും ചികിത്സ തുടരുകയാണെന്നും പോലീസ് അറിയിച്ചു. ജുനാഗഡിൽ നിന്ന് മാധവ്പൂരിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.


മരിച്ചവരിൽ ഒരാളായ ഡെനിസ് എന്നയാളെ മാത്രമാണ് ഇതുവരെ തിരിച്ചറിയാനായതെന്ന് കേശോദ് പൊലീസ് ഇൻസ്പെക്ടർ എം.ഡി ചൗധരി പറഞ്ഞു. കാർ പൂർണമായും കത്തിനശിച്ച നിലയിലാണ്. മരിച്ച മറ്റ് രണ്ട് പേരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഫയർഫോഴ്സും എമർജൻസി പോലീസ് സംഘവും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home