Deshabhimani

വകുപ്പ് തദ്ദേശമാണ്, വിദേശകാര്യമല്ലെന്ന് മന്ത്രി കെ എം ഷാജി ഓർക്കണം: എം ബി രാജേഷ്

MB Rajesh
വെബ് ഡെസ്ക്

Published on Nov 22, 2026, 12:00 PM | 1 min read

പാലക്കാട്: വകുപ്പ് തദ്ദേശമാണ്, വിദേശകാര്യമല്ലെന്ന് മന്ത്രി കെ എം ഷാജിയെ മുസ്ലീം ലീ​ഗ് നേതൃത്വമെങ്കിലും ഓർമ്മപ്പെടുത്തണമെന്ന് മുൻ മന്ത്രി എം ബി രാജേഷ്. മന്ത്രിയുടെ താൽപര്യം വിദേശകാര്യത്തിലാണ്. സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടി ഗ്രാമ പഞ്ചായത്ത്‌ അടച്ച് പൂട്ടേണ്ടി വന്നതും വിരമിച്ചവർക്ക് പോലും സ്ഥലംമാറ്റം നൽകിയതുമെല്ലാം അതുകൊണ്ടാണ്. ആളും നാഥനുമില്ലാതെയായാൽ ഇങ്ങനെ ഇരിക്കുമെന്നും എം ബി രാജേഷ് പറഞ്ഞു.


ഭരണ സ്തംഭവനാണ് ഉണ്ടായത്. തദ്ദേശ വകുപ്പ് മന്ത്രി ഒന്നും അറിയുന്നില്ല. ആറ് മാസത്തെ ഭരണം കൊണ്ടാണ് ​ഇടമലക്കുടി ഗ്രാമ പഞ്ചായത്ത്‌ അടച്ചുപൂട്ടേണ്ടിവന്നത്. പഞ്ചായത്തിലെ ജീവനക്കാർക്ക് ശമ്പളവും ജനപ്രതിനിധികൾക്ക് ഓണറേറിയവും മുടങ്ങി. അടിസ്ഥാന സൗകര്യ വികസനവും ക്ഷേമപ്രവർത്തനങ്ങളും പൂർണ്ണമായും സ്തംഭിച്ചു. കേരളത്തിന്റെ ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല. തദ്ദേശവുകപ്പിലെ സ്ഥലംമാറ്റം ആളും നാഥനുമില്ലാത്തതിന്റെ ഉദാഹരണമാണ്. വിരമിച്ച് പോയ ജീവനർക്കാർക്കും ലോങ് ലീവ് എടുത്ത് പോയവർക്കുമെല്ലാമാണ് സ്ഥലംമാറ്റം നൽകിയത്. ഒരാളെ രണ്ട് സ്ഥലത്തേക്ക് സ്ഥലം മാറ്റിയും ഉത്തരവിറക്കി. മരിച്ചവരെയെങ്കിലും സ്ഥലം മാറ്റരുത് എന്നാണ് മന്ത്രിയോട് അഭ്യർഥിക്കാനുള്ളതെന്നും എം ബി രാജേഷ് കൂട്ടിചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home