Deshabhimani

ഗുജറാത്തിൽ ബിജെപി എംഎൽഎയുടെ ആഡംബര ബംഗ്ലാവ്‌ കഴുകാൻ അഗ്നിരക്ഷാസേന

Gujarat BJP  MLA Fire truck.jpg
വെബ് ഡെസ്ക്

Published on Oct 06, 2026, 05:33 PM | 1 min read

അഹമ്മദാബാദ്‌: ഗുജറാത്തിൽ ബിജെപി എംഎൽയുടെ ആഡംബര ബംഗ്ലാവ്‌ കഴുകാൻ അഗ്നിരക്ഷാസേനയെ വിളിച്ചുവരുത്തി. ഗുജറാത്തിലെ ദഹോദ് ജില്ലയിലെ ധൻപുർ താലൂക്കിൽ ബിജെപി എംഎൽഎ ബച്ചുഭായ് ഖബാദിന്റെ വസതിയിലാണ് സംഭവം. മുൻ മന്ത്രി കൂടിയായ ബച്ചു ഖബാദിന്റെ ബംഗ്ലാവ് അഗ്നിരക്ഷാസേനയെ വിളിച്ചുവരുത്തി കഴുകിപ്പിച്ചതിന്റെ വീഡിയോ സൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. കെട്ടിടത്തിന്‌ ചുറ്റും ഫയർ എൻജിൻ ഉപയോഗിച്ച്‌ വെള്ളം തളിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ്‌ സംഭവം പുറത്തറിയുന്നത്‌.





ഞായറാഴ്‌ചയാണ്‌ സംഭവം. എംഎൽഎയുടെ നടപടി വിവാദമായതോടെ പിഴ ഈടാക്കി അധികൃതർ തലയൂരി. ഫീയായി 2700 രൂപ വാങ്ങിയതായി അധികൃതർ അറിയിച്ചു. അടിയന്തര രക്ഷാപ്രവർത്തനത്തിന്‌ ഉപയോഗിക്കേണ്ട വാഹനം ദുരുപയോഗം ചെയ്‌തതിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home