നിയമസഭയ്ക്ക് ബോംബ് ഭീഷണി; ഗുജറാത്തിൽ ബജറ്റ് സമ്മേളനം തടസ്സപ്പെട്ടു

ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭാ സമുച്ചയത്തിന് നേരെ ബോംബ് ഭീഷണി. ബുധനാഴ്ച രാവിലെ ബജറ്റ് സമ്മേളന നടപടികൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഇമെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചത്.
രാവിലെ 9മണിക്ക് സഭ സമ്മേളിക്കാനിരിക്കെ, 8.45-ഓടെയാണ് അധികൃതർക്ക് സന്ദേശം ലഭിച്ചതെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് പിയൂഷ് വന്ദ അറിയിച്ചു. നിയമസഭാ മന്ദിരത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഇമെയിലിലെ ഭീഷണി.
സന്ദേശം ലഭിച്ചയുടൻ എം എൽ എമാരോടും ജീവനക്കാരോടും സമുച്ചയത്തിൽ നിന്ന് ഉടൻ പുറത്തുപോകാൻ അധികൃതർ നിർദ്ദേശം നൽകി. പ്രാദേശിക പോലീസും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
ഇതുവരെ സംശയാസ്പദമായ സാഹചര്യത്തിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പരിസരത്ത് കർശന പരിശോധന തുടരുകയാണ്. സംഭവത്തെത്തുടർന്ന് സഭാ നടപടികൾ താൽക്കാലികമായി തടസ്സപ്പെട്ടു.










0 comments