ad
Deshabhimani

പ്രണയദിനം ആഘോഷിക്കരുത് ; പട്നയിൽ അക്രമവുമായി ഹിന്ദു ശിവ് ഭവാനി സേന

love day celebration
വെബ് ഡെസ്ക്

Published on Feb 14, 2025, 10:35 PM | 1 min read

പട്ന : പ്രണയദിനം ആഘോഷിക്കരുതെന്ന് യുവാക്കളോട് ആക്രോശിച്ച് ഹിന്ദു ശിവ് ഭവാനി സേന. പട്നയിലാണ് സംഭവം. ന​ഗരത്തിലെ വിവിധ പാർക്കുകളിലെത്തിയ ഹിന്ദു ശിവ് ഭവാനി സേന പ്രവർത്തകർ വടിയെടുത്ത് യുവതീയുവാക്കളെ ഓടിക്കുകയായിരുന്നു. വീട്ടിൽ പോയി പുൽവാമയിലെ നായകരെ ഓർക്കൂ എന്ന് പറഞ്ഞായിരുന്നു ആക്രോശം. വാലന്റൈൻസ് ഡേ പാശ്ചാത്യരുടെ സംസ്കാരമാണെന്നും ഇന്ത്യയിൽ ഇത് അനുവദിക്കില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു അക്രമം. പൊതു സ്ഥലത്ത് ഒന്നിച്ചിരിക്കുന്നത് അശ്ലീലതയാണെന്നും ഇത് അനുവദിക്കില്ലെന്നും പ്രവർത്തകർ ആക്രോശിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. പാർക്കിൽ വിശ്രമിക്കാനെത്തിയവരെയും ഇവർ തിരിച്ചയച്ചു.


ഉത്തർപ്രദേശിലും സമാനമായ സംഭവമുണ്ടായി. ബജ്റം​ഗ്ദൾ പ്രവർത്തകർ പ്രണയ ദിനാഘോഷത്തിനെതിരെ രം​ഗത്തെത്തി. പാശ്ചാത്യ രാജ്യങ്ങളുടെ സംസ്‌കാരമാണെന്നും അതിന് ഇന്ത്യയില്‍ ഒരു സ്ഥാനവും നല്‍കില്ലെന്നുമായിരുന്നു ബദ്റം​ഗ്ദൾ പ്രവർത്തകരുടെ വാദം. 12 ടീമുകളായി യുപിയിലെ മൊറാദാബാദിൽ ബജ്റം​ഗ്‍ദൾ പ്രവർത്തകർ പട്രോളിങ് നടത്തി. ഭാരതീയ സൂഫി ഫൗണ്ടേഷനും പ്രണയദിനാഘോഷത്തിനെതിരെ രം​ഗത്തെത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home