ഇന്ധന പ്രതിസന്ധി: എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ വെട്ടിക്കുറക്കുന്നു

ന്യൂഡൽഹി: ഇന്ധന പ്രതിസന്ധിയെ തുടർന്ന് എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ വെട്ടിക്കുറക്കുന്നു. സർവീസുകളിൽ 20 മുതൽ 22 ശതമാനം വരെ കുറവ് വരുത്തും. ഉയർന്ന ഇന്ധനവിലയും വർദ്ധിച്ചുവരുന്ന പ്രവർത്തനച്ചെലവുമാണ് കാരണം. നേരത്തെ തന്നെ എയർ ഇന്ത്യയുടെ അന്താരാഷ്ട്ര വിമാന സർവീസുകളിൽ ഏകദേശം 27 ശതമാനത്തോളം കുറവ് വരുത്തിയിട്ടുണ്ട്.
എയർ ഇന്ത്യ നിലവിൽ പ്രതിവാരം നടത്തുന്ന ആകെ 4,400 സർവീസുകളിൽ 3,600 എണ്ണം ആഭ്യന്തര സർവീസുകളും 800 എണ്ണം അന്താരാഷ്ട്ര സർവീസുകളുമാണ്. ജൂൺ മുതൽ ആഗസ്ത് വരെയുള്ള കാലയളവിലേക്കാണ് താൽക്കാലികമായി സർവീസുകൾ പുനഃക്രമീകരിക്കാനും ചില റൂട്ടുകളിലെ സർവീസുകളുടെ എണ്ണം കുറയ്ക്കാനും എയർലൈൻ തീരുമാനിച്ചിരിക്കുന്നത്.
ഇന്ധനവില ഉയർന്നുനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടിയെന്നും, സാഹചര്യങ്ങൾ അനുകൂലമാകുന്ന മുറയ്ക്ക് വിമാന സർവീസുകൾ പൂർവ്വസ്ഥിതിയിലാക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. സർവീസ് മാറ്റങ്ങൾ ബാധിക്കുന്ന യാത്രക്കാർക്ക് മറ്റ് വിമാനങ്ങളിൽ യാത്രാസൗകര്യം, സൗജന്യമായി തീയതി മാറ്റാനുള്ള അവസരം എന്നവി ലഭ്യമാക്കുമെന്നും അല്ലാത്തപക്ഷം തുക പൂർണ്ണമായി റീഫണ്ട് ചെയയുമെന്നും എയർ ഇന്ത്യ അറിയിച്ചു.










0 comments