നാല് ലക്ഷം നല്‍കിയാല്‍ എസ്എസ്‌സി പരീക്ഷയില്‍ വിജയിപ്പിക്കാമെന്ന് വാഗ്ദാനം; യുപിയില്‍ തട്ടിപ്പ് സംഘം അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
കാൻപൂർ : ഉത്തർപ്രദേശിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷയിൽ ജയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി ഉദ്യോഗാർഥികളിൽ നിന്ന് നാല് ലക്ഷം രൂപ വാങ്ങിയ തട്ടിപ്പ് സംഘം അറസ്റ്റിൽ.
ഉത്തർപ്രദേശ് സ്പെഷ്യൽ ടാക്സ് ഫോഴ്സാണ് തട്ടിപ്പുകാരെ പിടികൂടിയത്. ഗ്രേറ്റർ നോയിഡയിലെ പരീക്ഷാ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിലാണ് ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. പ്രതികളിൽ നിന്ന് 50 ലക്ഷം രൂപ, ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, പരീക്ഷയുമായി ബന്ധപ്പെട്ട രേഖകൾ തുടങ്ങിയവ പിടിച്ചെടുത്തു. സെൻട്രൽ ആർമിഡ് പൊലീസ് ഫോഴ്സ്, സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്സ്, അസം റൈഫിൾമാൻ - 2026 എന്നിവയിലേക്ക് നടത്തിയ ഓൺലൈൻ പരീക്ഷകളിലാണ് സംഘം കൃത്രിമം കാട്ടിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
പരീക്ഷ നടക്കുന്ന സമയത്ത് അത്യാധുനിക സാങ്കേതികവിദ്യകളുപയോഗിച്ച് തത്സമയം വിദ്യാർഥികൾക്ക് ഉത്തരമെത്തിച്ചു കൊടുക്കുകയാണ് സംഘം ചെയ്തത്. എസ്എസ്‌സി സൈറ്റ് നേരിട്ട് ഹാക്ക് ചെയ്യാതെ ഒരു പ്രോക്സി സെർവർ സ്ഥാപിക്കുകയാണ് തട്ടിപ്പുകാർ ചെയ്തത്. തുടർന്ന് സ്ക്രീൻ ഷെയറിങ്ങ് ആപ്ലിക്കേഷൻ വഴി പുറത്തുള്ളവർക്ക് ചോദ്യം നൽകുകയായിരുന്നു.










0 comments