ad
Deshabhimani

കടുവയുടെ ആക്രമണത്തിൽ നാല് സ്ത്രീകൾ കൊല്ലപ്പെട്ടു

Tiger Attack

സംഭവസ്ഥലത്ത് തടിച്ചുകൂടിയ പ്രദേശവാസികള്‍ (Photo: X)

വെബ് ഡെസ്ക്

Published on May 23, 2026, 09:35 AM | 1 min read

മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിൽ കടുവയുടെ ആക്രമണത്തിൽ നാല് സ്ത്രീകൾ കൊല്ലപ്പെട്ടു. ഗുഞ്ചേവാഹി നിവാസികളായ കവാഡബായ് മൊഹുർലെ (45), അനിതബായ് മൊഹുർലെ (40), സുനിത മൊഹുർലെ (38), സംഗീത ചൗധരി (50) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ തെണ്ടുൽ ഇലകൾ ശേഖരിക്കുകയായിരുന്ന നാല് സ്ത്രീകൾക്ക് നേരെയാണ് കടുവയുടെ ആക്രമണമുണ്ടായത്. ബീഡി തെറുക്കാൻ ഉപയോഗിക്കുന്ന ഇലയാണ് തെണ്ടുൽ.


ചന്ദ്രാപുർ ജില്ലാ ആസ്ഥാനത്തുനിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയുള്ള സിന്ധേവാഹി താലൂക്കിലെ ഗുഞ്ചേവാഹി ഗ്രാമത്തിനടുത്താണ് ആക്രമണം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിവരം ലഭിച്ചതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒരുസംഘം സ്ഥലത്തെത്തിയതായി ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ചന്ദ്രപൂർ സർക്കിൾ) ആർ എം രാമാനുജൻ പറഞ്ഞു. തെണ്ടുൽ ഇലകൾ ശേഖരിക്കാൻ ഒരു കൂട്ടം സ്ത്രീകൾ കാട്ടിലേക്ക് പോകുകയായിരുന്നു. ഇലകൾ ശേഖരിക്കുന്ന സമയം ഒരു കടുവ അവരിൽ നാലുപേരെ ആക്രമിക്കുകയായിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home