ad
Deshabhimani

കാറിനു പിന്നിലേക്ക് ബസ് ഇടിച്ചുകയറി; തെലങ്കാനയിൽ കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

Accident
വെബ് ഡെസ്ക്

Published on Jul 05, 2026, 12:54 PM | 1 min read

ഹൈദരാബാദ് : തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ കാറിലേക്ക് ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം നാലു പേർ മരിച്ചു. ഹൈദരാബാദ്-വിജയവാഡ ദേശീയപാതയിലായിരുന്നു അപകടം.


ചെന്നൈയിൽ നിന്ന് ഹൈദരാബാദിലേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. വിശാഖപട്ടണത്തു നിന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്നു ബസ്. ഞായർ പുലർച്ചെ 5ഓടെയാണ് അപകടമുണ്ടായത്. നൽഗൊണ്ടയിലെ ചിത്യാലിനടുത്ത് വെച്ച് ബസ് കാറിന്റെ പിന്നിൽ ഇടിച്ചുകയറുകയായിരുന്നു.


കാർ ഓടിച്ചിരുന്ന യുവാവിന് പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന ഭാര്യയും രണ്ട് കുട്ടികളും ഒരു സുഹൃത്തും സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ് അപകടനില തരണം ചെയ്‌തതായി പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം തകർന്നു. അപകടത്തിൽ ബസിലെ യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home