വാറങ്കലിൽ 2.5 കോടിയുടെ ഹാഷ് ഓയിൽ പിടികൂടി: നാല് പേർ അറസ്റ്റിൽ

തെലഭ്കാന പൊലീസ് നടത്തിയ വാർത്താ സമ്മേളനത്തിൽ നിന്ന്
ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കലിൽ 2.5 കോടിയുടെ ഹാഷ് ഓയിലുമായി അന്തർസംസ്ഥാന സംഘത്തിലെ നാല് പേർ പിടിയിൽ. 20 കിലോ ഹാഷ് ഓയിൽ ആണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഒഡീഷ, ആന്ധ്രാപ്രദേശ് സ്വദേശികളാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഹാഷ് ഓയിൽ കണ്ടെത്തിയത്.
ഒഡീഷയിലെ മൽക്കൻഗിരി ജില്ലയിലെ ചിത്രകൊണ്ട മണ്ഡലം സ്വദേശിയായ ഹന്തൽ സന്നു (23), ഹന്തൽ സന്യാസി (23), എച്ച് കൃഷ്ണ (56), ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലെ ഗുഡെം മണ്ഡൽ സ്വദേശിയായ കണ്ടേല ചിന്നബാബു (56) എന്നിവരാണ് പ്രതികൾ. ഒളിവിൽ പോയ പ്രതി കിലോ പാണ്ഡു ആണെന്ന് തിരിച്ചറിഞ്ഞു.
വാറങ്കൽ ബസ് സ്റ്റാൻഡിന് സമീപമുള്ള റെയിൽവേ ഗുഡ്സ് ഷെഡ് പ്രദേശത്തിന് സമീപത്തുനിന്നാണ് സംഘത്തെ പിടികൂടിയത്. ഹാഷ് ഓയിൽ മുംബൈയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ അറസ്റ്റിലായത്. ഇവരിൽ ഒരാൾക്ക് കഞ്ചാവ്, മയക്കുമരുന്ന് കച്ചവടമുള്ളതായും പൊലീസ് പറഞ്ഞു.
അടുത്തിടെ പ്രതികൾ കഞ്ചാവിൽ നിന്ന് 40 കിലോ ഹാഷ് ഓയിൽ ഉത്പാദിപ്പിച്ചിരുന്നുവെന്നും ഒളിവിലായിരുന്ന മറ്റൊരു പ്രതി 20 കിലോ കഞ്ചാവ് കൊണ്ടുപോയതായും പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.










0 comments