ad
Deshabhimani

print edition ബാബ്റി മാതൃകയിലുള്ള മസ്‍ജിദിന് ശിലയിട്ടു

babri masjid foundation
വെബ് ഡെസ്ക്

Published on Dec 07, 2025, 01:33 AM | 1 min read

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിലെ ബെൽദംഗയിൽ ബാബ്റി മസ്‌ജിദ്‌ മാതൃകയിലുള്ള പള്ളിക്ക്‌ തറക്കല്ലിട്ടു. തൃണമൂലിൽനിന്ന് സസ്‍പെൻഡ് ചെയ്യപ്പെട്ട എംഎൽഎ ഹുമയൂൺ കബീറിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്‌. സംഘപരിവാർ ബാബ്റി മസ്‍ജിദ് തകർത്തതിന്റെ വാർഷികദിനമായ ശനിയാഴ്‌ച കനത്ത സുരക്ഷയിലായിരുന്നു ശിലാസ്ഥാപനം. ഇത്‌ തടയണമെന്ന ആവശ്യം കൽക്കട്ട ഹൈക്കോടതി തള്ളിയിരുന്നു.


മസ്ജിദ് സമുച്ചയത്തിൽ ആശുപത്രി, മെഡിക്കൽ കോളേജ്, സർവകലാശാല, ഹോട്ടൽ തുടങ്ങിയവയുണ്ടാകും. 300 കോടിയോളം രൂപയുടേതാണ് പദ്ധതിയെന്ന് ഹുമയൂൺ കബീർ പറഞ്ഞു. പള്ളിക്ക്‌ ശിലയിടുമെന്ന് ഹുമയൂൺ കബീർ പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി പ്രതിഷേധവുമായി രംഗത്തുവന്നു. പിന്നാലെ ഹുമയൂൺ കബീറിനെ തൃണമൂൽ സസ്‍പെൻഡ് ചെയ്യുകയായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home