ad
Deshabhimani

print edition വിദേശനയം അമേരിക്കയ്‌ക്ക്‌ അടിയറവച്ചു: കൊൽക്കത്തയിൽ ഇടതുമുന്നണിയുടെ വൻ പ്രതിഷേധം

west bengal cpim protest lpg modi
avatar
ഗോപി

Published on Mar 19, 2026, 12:13 AM | 1 min read

കൊൽക്കത്ത: ​പശ്ചിമേഷ്യയിലെ അമേരിക്കൻ സാമ്രാജ്യത്വ കടന്നുകയറ്റത്തിനും രൂക്ഷമായ എൽപിജി ക്ഷാമത്തിനും എതിരെ കൊൽക്കത്തയിൽ ഇടതുമുന്നണിയുടെ കൂറ്റൻ പ്രതിഷേധ മാർച്ച്. ബുധനാഴ്ച കോളേജ് സ്ട്രീറ്റിൽ നിന്ന് സീയാൽഡ റെയിൽവേ സ്റ്റേഷൻ വരെ സംഘടിപ്പിച്ച മാർച്ചിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു, സിപിഐ എം നേതാക്കളായ ശ്രീദീപ് ഭട്ടാചാര്യ, സുജൻ ചക്രവർത്തി, കല്ലോൽ മജുംദാർ, അനാദി സാഹു ഇടതുമുന്നണി ഘടക കക്ഷി നേതാക്കൾ എന്നിവർ നേതൃത്വം നൽകി. പൊതുയോഗത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം സംസാരിച്ചു. ചേരിചേരാ പ്രസ്ഥാനത്തിന് വഴി കാണിച്ചുകൊടുത്ത ഇന്ത്യ, മോദി സർക്കാരിന്റെ കാലത്ത്, സ്വതന്ത്ര വിദേശനയം അമേരിക്കൻ സാമ്രാജ്യത്വത്തിന് അടിയറവച്ചുവെന്ന്‌ അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home