ad
Deshabhimani

ജയ്സാൽമീറിൽ പൊടിക്കാറ്റ്; വേദിയുടെ മതിൽ ഇടിഞ്ഞുവീണ് ഫോക് കലാകാരൻ മരിച്ചു

dust storms
വെബ് ഡെസ്ക്

Published on Jun 02, 2026, 12:35 PM | 1 min read

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്‌സാൽമീറിൽ ശക്തമായ പൊടിക്കാറ്റിൽ റിസോർട്ടിന്റെ മതിൽ തകർന്നുണ്ടായ അപകടത്തിൽ 25 കാരനായ നാടൻകലാകാരൻ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ബാരിസിയാല ഗ്രാമവാസിയായ സ്വരൂപ് ഖാൻ എന്ന കലാകാരനാണ് മരിച്ചത്.


ജയ്‌സാൽമീർ ജില്ലാ ആസ്ഥാനത്തുനിന്ന് 45 കിലോമീറ്റർ അകലെയുള്ള 'സാം' ടൂറിസ്റ്റ് മേഖലയിലെ റിസോർട്ടിൽ തിങ്കളാഴ്ച രാത്രി വൈകിയാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിൽ മതിൽ തകർന്നു വീഴുമ്പോൾ കലാകാരന്മാർ അവിടെ പ്രകടനം നടത്തുകയായിരുന്നു. കൂറ്റൻ മതിൽ ഇടിഞ്ഞ് അതിനടിയിൽ അകപ്പെട്ട സ്വരൂപ് ഖാൻ അപകട സ്ഥലത്ത് തന്നെ മരിച്ചു.


പരിക്കേറ്റവരിൽ ഒരു പുരുഷനും രണ്ട് വനിതാ നർത്തകരും ഉൾപ്പെടുന്നു. ഇവരെ ആദ്യം പ്രാദേശിക ആശുപത്രിയിലും പിന്നീട് ജയ്‌സാൽമീര്‍ ജില്ലാ കേന്ദ്രത്തിലേക്കും എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ജോധ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home