റസ്‌പെക്‌ട് കേപ് വെർദേ; കിങ്‌സ് ഇൻ ടൗൺ

കേപ് വെര്‍ദേയ്ക്കെതിരെ ജയിച്ച് പ്രീ കോര്‍ട്ടറിലെത്തിയ അര്‍ജന്‍റീന ടീമിന്‍റെ ആഹ്ലാദം (Photo: The Hindu)
മിഥുൻ കൃഷ്‌ണ/ mog state
Published on Jul 04, 2026, 07:57 AM | 3 min read
ബ്രേക്ക് ദ ഇന്റർനെറ്റ് സ്‌റ്റൈലിൽ DO or Die ആറ്റിറ്റ്യൂടുമായി ചാന്പ്യന്മാരെ വെള്ളംകുടിപ്പിച്ചു കേപ് വെർദേ. എക്‌സ്‌ട്രാ ടൈമിന്റെ ലാസ്‌റ്റ് മൊമന്റിലും വിറപ്പിച്ചാണ് കുഞ്ഞന്മാരല്ല, വന്പന്മാർ നാട് പിടിക്കുന്നത്. തലയുയർത്തിയുള്ള മടക്കം. an Ultimate Under dog story. ബ്ലഡ് കൊടുത്താണ് റൗണ്ട് ഓഫ് 16ലേക്കുള്ള ചാന്പ്യന്മാരുടെ Royal Entry. കേപ് മാക്‌സിമം നോക്കി. പക്ഷേ മിശിഹയും പിള്ളേരും തോൽക്കാൻ തയ്യാറായിരുന്നില്ല. അർജന്റീന ഫാൻസ് ഇപ്പോൾ നിലത്തൊന്നുമല്ല. ഇരുപ്പുറക്കാതെ കണ്ട ബാറ്റിലിൽ pure champions mentality.
15–ാം മിനിറ്റിൽ ക്രോസ് മെസിക്ക് ഗോളാക്കാനായില്ല. ചോക്ക്‌ഡ്. 17–ാം മിനിറ്റിൽ മെസിയുടെ വക ഫ്രീകിക്ക്. പക്ഷേ വിസിഞ്ഞോ ഗോഡ് മോഡ് ഓണാക്കിയല്ലേ നിൽപ്പ്. ഹൈഡ്രേഷൻ ബ്രേക്ക് വരെ മെസിപ്പടയ്‌ക്ക് കാര്യമായൊന്നും കുക്ക് ചെയ്യാൻ പറ്റിയില്ല. ഒരു ക്രോസ് കിട്ടിയതാണെങ്കിൽ മെസിയെ തൊടുതൊട്ടില്ല വൈബിലാക്കി വിസിഞ്ഞോയുടെ യമണ്ടൻ സേവ്. കേപ് വെർദെയാണെങ്കിൽ ഫുൾ ടൈം ഡിഫൻസുമായി ബസ് പാർക്ക് ചെയ്‌തിട്ടു. 29–ാം മനിറ്റിൽ real cinematic moment. വിസിഞ്ഞോയെ എൻപിസിയാക്കി മാർട്ടിനെസിന്റെ ക്രേസി ക്രോസ്. മിശിഹയുടെ സിംപിൾ ആൻഡ് ഹംപിൾ ഫിനിഷിങ്. തീപ്പിടിപ്പിച്ച ആർപ്പുവിളി. മെസിയുടെ വേൾഡ് കപ്പിലെ 20–ാമത്തെ ഗോളും ഇൗ വേൾഡ് കപ്പിലെ ഏഴാമത്തേതും. 37–ാം മിനിറ്റിൽ കേപിന്റെ സ്‌റ്റീഫൻ മൊറേ കിട്ടിയ ചാൻസ് അടിച്ചു എയറിലാക്കി. 45–ാം മിനിറ്റിൽ മാർടിനെസ് കിട്ടിയ ചാൻസ് വിസിഞ്ഞോ പോക്കറ്റിലാക്കി. ഫസ്‌റ്റ് ഹാഫിൽ അർജന്റീനയ്‌ക്ക് കേപിൽനിന്ന് ഒരു ത്രട്ടും ഉണ്ടായില്ല. ഗോളി എമിലിയാനോ മാർട്ടിനസ് ഒരുപണിയുമില്ലാതെ വെറുതെനിന്ന് ബോറടിച്ചതുമാത്രം.
മെസിയേയും പിള്ളേരും ലോക്കാക്കി ഗേറ്റ് കീപ്പ് ചെയ്യലായിരുന്നു കേപ്പിന്റെ ഹാഡ്‌കോർ അജൻഡ. പക്ഷേ ഡിബാലയും ടീംസും പന്തടക്കത്തിലും ആക്രമണത്തിലും ഫുൾ ഡൊമിനേഷൻ. പക്കാ റൂളിങ്. പക്ഷേ സെക്കൻഡ് ഹാഫിൽ സ്‌ക്രിപ്റ്റ് മൊത്തം മാറി ഡൂഡ്‌സ്. തുടക്കത്തിൽ കിട്ടിയ രണ്ട് കോർണർ കിക്കുകൾ കുക്കായില്ല. 54–ാം മിനിറ്റിൽ അർജന്റീനയ്‌ക്ക് ചെറിയൊരു നോട്ടകുറവ്. ഹാർട്ട് നിലച്ചുപോയി നിമിഷത്തിൽ ഡുവാർട്ടെ എടുത്ത ഷോട്ട് ഗോളി മാർട്ടിനെസ് എങ്ങനെയൊക്കയോ സേവാക്കി. പക്ഷേ പിന്നെയാരുന്നു ഫയർ. Un real character energy. അറ്റാക്കിങ് മോഡ് ഓണാക്കി. 59–ാം മിനിറ്റിൽ ഡുവർട്ടെ റിപീറ്റ്. അർജന്റീനൻ ഡിഫൻസിനെ ബ്ലൈൻഡാക്കി അകത്തേക്ക്. സ്‌കോർ 1–1. അർജന്റീനയൻ ഫാൻസ് മൊത്തം എയറോപ്ലേൻ മോഡിൽ. കളി പക്കാ ക്രൂഷ്യൽ.

63–ാം മിനിറ്റിൽ മെസിയുടെ മറ്റൊരു ഗോൾ അറ്റംപ്‌റ്റ് വിസിഞ്ഞോ പുസ്‌പമാക്കി. സമനില പിടിച്ചതോടെ വെർദെ ഒട്ടും റിസ്‌ക് എടുത്തില്ല. ഫുൾ ടൈം സ്വന്തം ബോക്‌സിൽ ഗേറ്റ് കീപ്പർമാരായി. വിസിഞ്ഞോയുള്ളപ്പോൾ പെനാൾട്ടി ഷൂട്ടൗട്ടല്ലേ ഇൗസി. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സാക്ഷാൽ മിശിഹയ്‌ക്കും ടീംസിനും ഗോളി പോസ്‌റ്റിലേക്ക് നോക്കാൻ പോലും പറ്റാത്ത അവസ്ഥ. വിസിഞ്ഞോയാണെങ്കിൽ അൺറിയൽ മോഡിൽതന്നെ. 80–ാം മിനിറ്റിൽ മെസിയുടെ ക്രേസിപാസ്. മൊളിനോയുടെ ഷോട്ട് വിസിഞ്ഞോയെയും മറികടന്ന് ബോക്സിലേക്ക് സെലിബ്രേഷൻ വൈൻഡാപാകനിരുന്നതാ. അതാ എവിടുന്നോ വന്ന ഒരു ഡിഫ-ൻഡർ നോട്ട് ടുഡേ പറഞ്ഞു. No goal .
ഞങ്ങള് വെറുതെയങ്ങ് മടങ്ങിപോകുമോ എന്ന മൈൻഡ് സെറ്റിൽ പിന്നെ കേപ് വെർദേയെുടെ കൗണ്ടർ കുക്കിങ്ങായിരുന്നു. കളി എക്‌സ്‌ട്രാ ടൈമിലേക്ക്. സീൻ മൊത്തം കോൺട്ര. ശ്വാസംമുട്ടിക്കുന്ന അവസ്ഥ. പരേഡസ് നെഞ്ചും വിരിച്ചെടുത്ത ക്രേഷിങ് ഷോട്ടും വിസിഞ്ഞോ തടുത്തു. വല്ലാത്ത പഹയൻതന്നെ. ഇൻഞ്ച്വറി ടൈമിൽ വീണ്ടും അർജന്റീനയ്‌ക്ക് ഒരു ഫ്രീകിക്ക്. ഹോപ്‌സ് വീണ്ടും സ്‌കൈ റോക്കറ്റായി. പക്ഷേ അവിടെയും വിസിഞ്ഞോയുടെ കില്ലർ ഡിഫ-ൻസ്. Heart breacking moments. എക്‌സ്‌ട്രാ ടൈം സസ്‌പെൻസിലേക്ക്. അബ്‌സല്യൂട്ട് ഇമോഷണൽ റോളർകോസ്‌റ്റർ വൈബ്.
എക്സ്ട്രാ ടൈമിന്റെ തുടക്കത്തിൽതന്നെ ലിസാൻഡ്രോ മാർട്ടിനെസിന്റെ കുക്കിങ്, വല കീറി. അർജന്റീന ഫാൻസ് ഭ്രാന്ത് പിടിച്ച പോലെ ആർത്തുവിളിച്ചു. അവിടെയും തീർന്നില്ല, 104–ാം മിനിറ്റിൽ കേപ് വെർദെയുടെ സൂപ്പർ സബ് സിഡ്നി ലോപസ് കബ്രാളിന്റെ വക ഒരു ഫന്റാസ്റ്റിക് അൺറിയൽ ഗോൾ. സ്കോർ 2–2. അർജന്റീനയുടെ കഥ കഴിഞ്ഞുവെന്ന് ഹെറ്റേഴ്‌സ്, ഇനി രക്ഷയില്ല എന്ന് തോന്നിപ്പിച്ച് സ്റ്റേഡിയം മൊത്തം അബ്സൊല്യൂട്ട് ഡാർക്ക് മോഡിൽ. പക്ഷെ 111–ാം മിനിറ്റിൽ മെസിയുടെ ഇൻസെയ്‌ൻ കോർണർ കിക്ക്, ബോക്സിലേക്ക് പറന്നുവന്ന പന്തിൽ റൊമേരോയുടെ വക പവർഫുൾ ഹെഡർ. കേപ് താരം ഡിനേയെ വിരട്ടി വിസിഞ്ഞോയെയും വെട്ടിച്ച് ബോൾ നേരെ വലയ്ക്കുള്ളിലേക്ക്. സ്‌കോർ 3–2. ഗാലറി വീണ്ടും അലറിവിളിച്ചു, ഫാൻസ് ഫുൾ ഓൺ വൈൽഡ് സെലിബ്രേഷനിലും.
But cape verde refused to leave the chat. ബാക്കിയുള്ള 12 മിനിറ്റ് ചോര തിളയ്ക്കുന്ന കൗണ്ടർ അറ്റാക്കിങ് "അർജന്റീനയെ തീർത്തിട്ടേ, സാക്ഷാൽ മിശിഹയെ വണ്ടി കയറ്റി വിട്ടിട്ടേ ഞങ്ങൾ മടങ്ങൂ" എന്ന ലെവലിലുള്ള മെയിൻ ക്യാരക്ടർ എനർജി. ഒടുക്കത്തെ അഗ്രഷൻ. pure cardio till the final whistle, no cap.
കില്ലർ പോരാട്ടത്തിനൊടുവിൽ, ചോരയും നീരും കൊടുത്ത് അർജന്റീനയുടെ പ്രീ- ക്വാർട്ടറിലേക്കുള്ള ബ്ലഡ് മാർച്ച് ഫാൻസിന്റെ കണ്ണുനിറച്ചു. ഈ വേൾഡ് കപ്പിൽ അർജന്റീനയുടെ നെഞ്ചിടിപ്പ് കൂട്ടിയ, അവരെ ഡത്ത് സോണിന്റെ സിഗ്‌നൽ കാണിച്ച ഏറ്റവും വലിയ, മോസ്റ്റ് ഡെയ്ഞ്ചറസ് കില്ലേഴ്സ് തന്നെയായിരുന്നു കേപ് വെർദെ. അവസാന സെക്കൻഡ് വരെ നെഞ്ചുപൊട്ടി പ്രാർത്ഥിച്ച ഫാൻസിന് ഇതൊരു വെറും ജയമല്ല, ഉയർത്തെഴുന്നേൽപ്പാണ്. അർമാദിപ്പിൻ. They are breathing premium oxygen right now.









0 comments