ad
Deshabhimani

പാസ്‌പോർട്ട്, കോൺസുലർ സേവന ഫീസ് വർധന പുനഃപരിശോധിക്കണം: വേക്ക്

Passport

പ്രതീകാത്മക ചിത്രം, എഐ നിര്‍മിതം

വെബ് ഡെസ്ക്

Published on Jul 04, 2026, 07:12 AM | 1 min read

ദുബായ്: പാസ്‌പോർട്ടിനും വിവിധ കോൺസുലർ സേവനങ്ങൾക്കുമുള്ള ഫീസ് വർധന പാവപ്പെട്ട പ്രവാസികൾക്ക് താങ്ങാനാവാത്ത അധിക ബാധ്യതയാണെന്ന് വെൽഫെയർ അസോസിയേഷൻ ഓഫ് കണ്ണൂർ ഡിസ്ട്രിക്ട് എക്സ്പാട്രിയേറ്റ്സ് (വേക്ക്) അഭിപ്രായപ്പെട്ടു.


ഫീസ് വർധിപ്പിക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ പുനഃപരിശോധിക്കണമെന്ന് വേക്ക് പ്രസിഡന്റ് എംപി മുരളിയും ജനറൽ സെക്രട്ടറി അബ്ദുൾ അസീസും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.


ഗൾഫ് രാജ്യങ്ങളിലെ സാധാരണ തൊഴിലാളികളും കുറഞ്ഞ വരുമാനക്കാരായ പ്രവാസികളുമാണ് ഇത്തരം സേവനങ്ങളെ കൂടുതലായി ആശ്രയിക്കുന്നത്. വർധിപ്പിച്ച ഫീസ് ഇവർക്ക് അധിക സാമ്പത്തിക ഭാരം സൃഷ്ടിക്കുമെന്നും, അതിനാൽ പ്രവാസികളുടെ സാഹചര്യം കൂടി പരിഗണിച്ച് തീരുമാനം പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home