ad
Deshabhimani

print edition പശ്ചിമേഷ്യൻ 
സംഘർഷം: ടിക്കറ്റ് കൊള്ള തുടർന്ന് 
വിമാന കമ്പനികൾ

Flight .jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 22, 2026, 02:21 AM | 1 min read

കോഴിക്കോട് : ടിക്കറ്റ് നിരക്കിലെ കൊള്ള തുടർന്ന് വിമാന കമ്പനികൾ. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിമാന കമ്പനികൾ ടിക്കറ്റ് നിരക്കിൽ നടത്തുന്ന കൊള്ള കേരളത്തിൽനിന്നുള്ള യാത്രക്കാരെയാണ് കൂടുതൽ ബാധിക്കുന്നത്. ഗൾഫ് സെക്ടറുകളിൽ ഭീമമായ തുകയാണ് വിമാന കമ്പനികൾ ഈടാക്കുന്നത്. ടിക്കറ്റ് നിരക്കിലെ കൊള്ള തുടർന്ന് വിമാന കമ്പനികൾ യാത്രക്കാരെ പിഴിയുകയാണ്. ക്രമാതീതമായി നിരക്ക്‌ വർധിപ്പിച്ചിട്ടും കേന്ദ്ര സർക്കാരും വ്യോമയാന മന്ത്രാലയവും മൗനത്തിലാണ്.


7500 രൂപ ടിക്കറ്റ് നിരക്കുണ്ടായിരുന്ന യുഎഇയിലേക്ക് ഒരുലക്ഷത്തിനുമുകളിലാണ്‌ പല ദിവസങ്ങളിലും ഈടാക്കുന്നത്. ഇതിനുപുറമെയാണ് വിമാനം റദ്ദാക്കുന്നതുമൂലമുള്ള പകൽ കൊള്ള. ​നിലവിൽ ദുബായ്, ഷാർജ, റാസൽഖൈമ എന്നീ വിമാനത്താവളത്തിൽനിന്നും പല സെക്ടറിലേക്കും ഇന്ത്യൻ എയർലൈനുകൾ സർവീസ് നടത്തുന്നില്ല. വിമാന ടിക്കറ്റുകൾ ഒഫീഷ്യൽ ഓൺലൈൻ വെബ്സൈറ്റുകളിലും മറ്റും സുലഭമാണ്. അത്യാവശ്യമായി നാട്ടിലെത്തേണ്ടവർ വൻ തുക നൽകി ബുക്ക് ചെയ്യുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home