print edition അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകള്‍; ബിജെപി ചെലവഴിച്ചത് 529.38 കോടി രൂപ


സ്വന്തം ലേഖകൻ
Published on Sep 25, 2026, 01:30 AM | 1 min read
ന്യൂഡൽഹി : കേരളവും ബംഗാളും ഉൾപ്പെടെ അഞ്ച് സംസ്ഥാന നിയമസഭകളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ബിജെപി ചെലവഴിച്ചത് 529.38 കോടി രൂപ. തെരഞ്ഞെടുപ്പ് കമീഷന് നൽകിയ കണക്കുപ്രകാരമാണിത്. കേരളത്തിൽ 82.67 കോടി രൂപയാണ് ചെലവാക്കിയത്. തെരഞ്ഞെടുപ്പ് ചെലവുകൾക്ക് ശേഷം ബിജെപിയുടെ അക്കൗണ്ടിലെ നിക്ഷേപമായും കയ്യിലുള്ള പണമായും ശേഷിക്കുന്നത് 7689.06 കോടി രൂപയാണ്. തെരഞ്ഞെടുപ്പ് വേളയിൽ 1494 കോടി രൂപ സംഭാവനയായി ബിജെപിക്ക് ലഭിച്ചു.
ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് ബംഗാളിലാണ്– 286 കോടി രൂപ. ഇതിൽ 69.83 കോടി രൂപ സ്ഥാനാർഥികളുടെ ചെലവുകൾക്കായാണ് വിനിയോഗിച്ചത്. അസമിൽ 92.26 കോടി രൂപയും തമിഴ്‌നാട്ടിൽ 51.56 കോടി രൂപയും പുതുശ്ശേരിയിൽ 11.89 കോടി രൂപയും ചെലവഴിച്ചു.









0 comments