പഞ്ചാബിൽ ഗരീബ് രഥ് എക്സ്പ്രസിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം | Video

അമൃത്‍സർ: പഞ്ചാബിലെ സിർഹിന്ദ് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് തീപിടിച്ചു. അമൃത്‍സർ- സഹർസ ഗരീബ് രഥ് എക്സ്പ്രസിനാണ് (ട്രെയിൻ നമ്പർ 12204) തീപിടിച്ചത്. ആളപായങ്ങളില്ല. മൂന്ന് മണിക്കൂറോളം നീണ്ട പ്രയ്തനത്തിനൊടുവിൽ തീ പൂർണമായും നിയന്ത്രണവിധേയമാക്കി.
ശനി രാവിലെ 7.30ഓടെയാണ് സംഭവം. സിർഹിന്ദ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിന് മുൻപായി ട്രെയിനിന്റെ ജി19 എ സി കോച്ചിൽനിന്ന് പുക ഉയരുകയായിരുന്നു. ഉടൻതന്നെ സുരക്ഷാ ജീവനക്കാർ യാത്രക്കാരെ മറ്റ് കോച്ചുകളിലേക്ക് മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. രക്ഷാപ്രവർത്തനത്തിനിടെ ഒരു യാത്രക്കാരിക്ക് നിസാര പരിക്കേറ്റു. ഇവരുടെ നിലതൃപ്തികരമാണെന്ന് റെയിൽവെ പൊലീസ് അറിയിച്ചു. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.









0 comments