ad
Deshabhimani

ഇന്ത്യൻ ഹോക്കി ടീമിന്റെ ജേഴ്സിയും 'കാവി'യാക്കി: തീരുമാനം പ്രതിഷേധങ്ങളെ അവ​ഗണിച്ച്

HOCKEY Jersey
വെബ് ഡെസ്ക്

Published on Jul 30, 2026, 01:21 PM | 1 min read

ന്യൂഡൽഹി: രാജ്യത്ത് കേന്ദ്രസർക്കാർ അടിമുടി കാവിവൽക്കരണം തുടരുകയാണ്. ഇന്ത്യൻ ഹോക്കി ടീമിന്റെ ജേഴ്സിയും ഏറ്റവും പുതിയതായി കാവിയിൽ മുക്കി. പുരുഷ-വനിതാ ദേശീയ ടീമുകളുടെ ജേഴ്‌സിയുടെ നിറമാണ് മാറ്റിയത്. 2026 ലോകകപ്പിന് മുന്നോടിയായാണ് തീരുമാനം.


അടുത്ത മാസം നെതർലാൻഡ്‌സിലും ബെൽജിയത്തിലും നടക്കുന്ന എഫ്‌ഐഎച്ച് ലോകകപ്പിൽ ഇരു ടീമുകളും പുതിയ ജേഴ്സിയാകും ധരിക്കുക. മുമ്പ് നീല നിറത്തിലുള്ള ജേഴ്സിയായിരുന്നു ടീം ഉപയോ​ഗിച്ചിരുന്നത്. ജേഴ്സിയുടെ നിറം കാവിയാക്കിയതിന് സമൂഹ മാധ്യമങ്ങളിലും അല്ലാതെയും വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഹോക്കി മുൻ പുരുഷ ടീം ക്യാപ്റ്റൻ വീരൻ റാസ്ക്വിന ഈ തീരുമാനത്തെ ചോദ്യം ചെയ്തു.


ഹോക്കി മത്സരം നടക്കുന്ന നീല സിന്തറ്റിക് പ്രതലവുമായി ലയിച്ചുപോകുന്നതിനാലാണ് ജേഴ്സിയുടെ നിറം മാറ്റിയതെന്നാണ് ഹോക്കി ഫെഡറെഷൻ നൽകുന്ന വിശദീകരണം. ഹോക്കി കളിക്കാരിൽ നിന്നും സപ്പോർട്ട് സ്റ്റാഫിൽ നിന്നും ശുപാർശകൾ തേടിയാണ് കാവി നിറം നൽകാൻ തീരുമാനിച്ചതെന്നും ഫെഡറേഷൻ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home