ad
Deshabhimani

പുനർജനി തട്ടിപ്പിൽ സതീശന് ക്ലീൻ ചിറ്റ് നൽകുന്നത് അസാധാരണം: എം വി ​ഗോവിന്ദൻ

MV Govindan Satheesan Punarjani scam.jpg

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന്റെ വാർത്താസമ്മേളനത്തിൽ പുനർജനി ധനസമാഹരണത്തിനായിവിദേശത്ത് നിന്നും ഫണ്ട് അഭ്യർത്ഥിക്കുന്ന വി ഡി സതീശന്റെ വീഡിയോ പ്രദർശിപ്പിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jul 30, 2026, 01:08 PM | 1 min read

തിരുവനന്തപുരം: പുനർജനി വിദേശ ധനസമാഹരണ തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ എല്ലാ തെളിവും ഉണ്ടായിട്ടും തിടുക്കപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ക്ലീൻ ചിറ്റ് നൽകുന്നത് അസാധാരണമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. എംഎൽഎ എന്ന നിലയിൽ അനുമതി വാങ്ങിയാണോ വി ഡി സതീശൻ വിദേശയാത്ര നടത്തിയതെന്നും ഫണ്ട് അഭ്യർത്ഥിക്കാൻ നിലവിലുള്ള നിയമം അനുവദിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.


Related News

പ്രളയത്തിൽ കേരളത്തിലെ മന്ത്രമാർക്ക് കേന്ദ്രം അനുമതി നൽകിയിരുന്നില്ല. ഫണ്ട് അഭ്യർത്ഥിച്ചതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.

ആരുടെയൊക്കെ സഹായം ലഭിച്ചിട്ടുണ്ടെന്നും എത്രത്തോളം ഫണ്ടാണ് കിട്ടയതെന്നുമുള്ള പരിശോധന നടത്തേണ്ടതുണ്ട്. വിദേശത്ത് നിന്നും ഫണ്ട് പിരിച്ചെന്നതും ഫണ്ട് പിരിക്കുന്നതിന് അനുമതിയില്ല എന്നതും വ്യക്തമാണ്. എന്നിട്ടും വി ഡി സതീശന് ആഭ്യന്തര മന്ത്രി തന്നെ വാർത്താ സമ്മേളനം നടത്തി ക്ലീൻ ചിറ്റ് നൽകിയത് അസാധാരണമാണ്. സ്വതന്ത്ര അന്വേഷണം അവസാനിപ്പിക്കുന്നതിൽ തിടുക്കം ഉണ്ടായി എന്നതാണ് രമേശ് ചെന്നിത്തലയുടെ വാർത്താസമ്മേളനം തെളിയിക്കുന്നതെന്നും എം വി ​ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


2018ലെ മഹാ പ്രളയത്തിന് ശേഷം വി ഡി സതീഷാൻ തന്റെ മണ്ഡലമായ പറവൂരിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വെച്ചുന്നതിനായി തുടങ്ങിയ പദ്ധതിയാണ് പുനർജ്ജനി. പദ്ധതിക്കായി സതീശൻ വിദേശ യാത്ര നടത്തി ചട്ടങ്ങൾ ലംഘിച്ച് എഫ്സിആർഎ ലംഘനം നടത്തി അനധികൃതമായി വിദേശ ഫണ്ട് പിരിച്ചെടുത്തു എന്നാണ് കേസ്. മണപ്പാട്ട് ഫൗണ്ടേഷൻ ആണ് ഫണ്ട് കൈകാര്യം ചെയ്തത്. ഈ കേസിലാണ് അന്വേഷണം അവസാനിപ്പിച്ച് ക്ലീൻ ചിറ്റ് നൽകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home