ad
Deshabhimani

print edition നാസിക് – മുംബൈ ലോങ് മാര്‍ച്ച് അടിയുറച്ച്‌ കര്‍ഷകര്‍, 
വഴങ്ങി മഹാരാഷ്‌ട്ര സര്‍ക്കാര്‍

march farmers.
വെബ് ഡെസ്ക്

Published on Jan 28, 2026, 08:07 AM | 1 min read

മുംബൈ : ചെങ്കൊടിയേന്തി അരലക്ഷത്തോളം കര്‍‌ഷകര്‍ തളരാത്ത വീര്യവുമായി മഹാനഗരത്തിലേക്ക് അടുത്തതോടെ മഹാരാഷ്‌ട്രയിലെ ബിജെപി സഖ്യസര്‍ക്കാര്‍ മുട്ടുമടക്കി. കര്‍ഷക നേതാക്കളെ ചര്‍ച്ച‍യ്‌ക്ക്‌ വിളിച്ച മുഖ്യമന്ത്രി ഫഡ്നാവിസ് നാസിക്–മുംബൈ ലോങ് മാര്‍ച്ചിൽ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് ഉറപ്പുനൽകി. സംസ്ഥാന നേതൃത്വവുമായും ഖർഡിയിൽ തമ്പടിച്ച പ്രക്ഷോഭകരുമായും ചർച്ചചെയ്‌ത ശേഷം സമരം പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും.

മഹാരാഷ്‌ട്രയിൽ കേന്ദ്ര–സംസ്ഥാന ബിജെപി സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ എമ്മിന്റെയും അഖിലേന്ത്യ കിസാൻസഭയുടെയും നേതൃത്വത്തിൽ ജനുവരി 25നാണ് കര്‍ഷകരുടെ ലോങ് മാര്‍ച്ച് തുടങ്ങിയത്. ചൊവ്വാഴ്‌ച നാസിക് ജില്ല പിന്നിട്ട് താനെ ജില്ലയിൽ മാര്‍ച്ച് പ്രവേശിച്ചു.

പ്രക്ഷോഭത്തിന്‌ പിന്തുണയേറിയതോടെയാണ്‌ സര്‍ക്കാര്‍ നേതാക്കളെ ചര്‍ച്ചയ്‌ക്ക്‌ വിളിച്ചത്. അഖിലേന്ത്യ കിസാൻ സഭ പ്രസിഡന്റും സിപിഐ എം പൊളിറ്റ്‍ബ്യൂറോ അംഗവമായ അശോക് ധാവ്‍ളെയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ മുഖ്യമന്ത്രി ഫഡ്‌നാവിസിനെ കണ്ടു. വനാവകാശ നിയമം നടപ്പാക്കുക, കടലിലേക്ക് ഒഴുകിപ്പോകുന്ന വെള്ളം പ്രാദേശിക ആവശ്യങ്ങൾക്കും വരൾച്ചാ ബാധിത പ്രദേശങ്ങൾക്കും ലഭ്യമാക്കുക, പെസ നിയമപ്രകാരം നിയമനം നടത്തി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ലോങ് മാര്‍ച്ച്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home