കുടുംബ വഴക്ക്; യുവാവ് കിണറ്റിൽ ചാടി; രക്ഷിക്കാനിറങ്ങിയ 4 പേരും യുവാവും മരിച്ചു

പ്രതീകാത്മക ചിത്രം
റാഞ്ചി > കുടുംബ വഴക്കിനെ തുടർന്ന് കിണറ്റിൽ ചാടിയ യുവാവും രക്ഷിക്കാൻ കിണറ്റിലിറങ്ങിയ 4 പേരും മരിച്ചു. ഹസാരിബാഗിലെ ചാർഹിയിലാണ് സംഭവം. സുന്ദർ കർമാലി (27) ആണ് വീട്ടിലുണ്ടായ വഴക്കിനെ തുടർന്ന് കിണറ്റിൽ ചാടിയത്. ഇയാളെ രക്ഷിക്കാനിറങ്ങിയ പ്രദേശവാസികൾ ഹുൽ കർമാലി, വിനയ് കർമാലി, പങ്കജ് കർമാലി, സുരജ് ബുൽയാൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിനിടെ മരിച്ചത്.










0 comments