ad
Deshabhimani

ബിഹാറിൽ അനധികൃത പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; ഒരാൾ കൊല്ലപ്പെട്ടു

blast

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jan 22, 2026, 04:08 PM | 1 min read

പട്ന: ബിഹാറിൽ അനധികൃത പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ കൊല്ലപ്പെട്ടു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഹുസൈൻ ഗഞ്ച് ബ്ലോക്കിലെ ബർഗാം സ്വദേശി മുർതാസ അൻസാരി(50)യാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ മൂന്ന് പേർ അൻസാരിയുടെ ബന്ധുക്കളാണ്. ഇവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു.


വ്യാഴാഴ്ച പകൽ അൻസാരിയുടെ വീട്ടിലാണ് സ്ഫോടനം നടന്നത്. വീട്ടിൽ അനധികൃതമായി പടക്കങ്ങൾ നിർമിച്ചുവരികയായിരുന്നു. സ്ഫോടനത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ പൊലീസ് സ്ഥലത്തെത്തി. അൻസാരി തൽക്ഷണം മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.


പരിക്കേറ്റ മൂന്ന് പേരെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൻസാരിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വീട്ടിൽ അനധികൃതമായി പടക്ക നിർമാണം നടത്തിയതിന് കുറച്ചുവർഷങ്ങൾക്ക് മുമ്പ് അൻസാരി അറസിറ്റിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home