കാട്ടാനയെ ജീവനോടെ തീ കൊളുത്തിക്കൊന്ന മൂന്ന് പേർ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
കൊളംബോ: കാട്ടാനയെ ജീവനോടെ തീ കൊളുത്തിക്കൊന്ന മൂന്ന് പേർ അറസ്റ്റിൽ. ശ്രീലങ്കയിലാണ് സംഭവം. അറസ്റ്റിലായ യുവാക്കളെ ഡിസംബർ 24 വരെ റിമാൻഡ് ചെയ്തു. 42നും 50നും ഇടയിൽ പ്രായമുള്ളവരാണ് പൊലീസ് പിടിയിലായത്. അനുരാധപുരിയില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്..
കൊളംബോയിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് ക്രൂരത അരങ്ങേറിയത്. ശ്രീലങ്കയിൽ നിയമ പ്രകാരം സംരക്ഷിത ജീവിയാണ് കാട്ടാന. ശ്രീലങ്കയിൽ ആനകളെ കൊല്ലുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ രക്ഷിക്കാനുള്ള വെറ്റിനറി വിദഗ്ധന്റെ ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. 7000 ആനകളാണ് ശ്രീലങ്കയിലുള്ളതെന്നാണ് കണക്കുകൾ വിശദമാക്കുന്നത്.
ആനയുടെ വാലിൽ യുവാക്കൾ തീ കൊളുത്തുന്നതും അതിന് മുൻപ് വെടിവച്ച് പരിക്കേൽപ്പിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നു. ശ്രീലങ്കൻ നിയമപ്രകാരം ആനകളെ പവിത്രമായ മൃഗമായും ദേശീയ നിധിയായുമാണ് കണക്കാക്കുന്നത്. ശ്രീലങ്കയിൽ നിയമ പ്രകാരം സംരക്ഷിത ജീവിയാണ് കാട്ടാന.
കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 400 കാട്ടാന ആക്രമണങ്ങളാണ് ശ്രീലങ്കയിലുണ്ടാവുന്നത്.










0 comments