ad
Deshabhimani

ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു: 9 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

newborn murder
വെബ് ഡെസ്ക്

Published on Mar 18, 2025, 01:44 PM | 1 min read

ചെന്നൈ : ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് പൊള്ളലേറ്റ് പിഞ്ചുകുഞ്ഞ് മരിച്ചു. ചെന്നൈ മധുരവയൽ സ്വദേശിയായ ​ഗൗതമിന്റെ 9 മാസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. പൊള്ളലേറ്റ ​ഗൗതമും ഭാര്യയും ആശുപത്രിയിൽ ചികിത്സയിലാണ്.


ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ​ഗൗതമിന്റെ അച്ഛൻ നടരാജിന്റെ ഇലക്ട്രിക് സ്കൂട്ടറിനാണ് തീപിടിച്ചത്. രാത്രിയിൽ സ്കൂട്ടർ ചാർജ് ചെയ്യാനായി വച്ച ശേഷം കുടുംബാം​ഗങ്ങൾ ഉറങ്ങാൻ പോയി. രാത്രി മുഴുവൻ ചാർജിങ്ങിൽ കിടന്ന സ്കൂട്ടറിന് പുലർച്ചെയോടെ തീപിടിക്കുകയായിരുന്നു.


തുടർന്ന് തീ താഴത്തെ നിലയിലേക്ക് പടർന്നു. താഴത്തെ നിലയിൽ ഉറങ്ങിക്കിടന്നിരുന്ന ​ഗൗതമിനും ഭാര്യ അഞ്ജുവിനും 9 മാസം പ്രായമുള്ള കുഞ്ഞിനും പൊള്ളലേറ്റു. നിലവിളി കേട്ട് എത്തിയ അയൽവാസികൾ ഇവരെ കിൽപൗക്കിലുള്ള ​ഗവൺമെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെത്തിച്ചു. ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. ​ഗൗതമിനും അഞ്ജുവിനും 50 ശതമാനത്തോളം പൊള്ളലേറ്റു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home