അരുണാചൽ പ്രദേശിൽ ഭൂചലനം; 3.1 തീവ്രത രേഖപ്പെടുത്തി

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി. വെസ്റ്റ് കാമെങ് ജില്ലയിൽ ചൊവ്വാഴ്ച പുലർച്ചെ 12:58 നാണ് ഭൂചലനം അനുഭവപ്പെട്ടത്. അക്ഷാംശം 27.45° N ലും രേഖാംശം 92.11° E ലും 10 കിലോമീറ്റർ ആഴത്തിലാണ് ചലനങ്ങൾ രേഖപ്പെടുത്തിയതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (NCS) എക്സിൽ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വർഷം ജൂലൈ 28 ന് അരുണാചൽ പ്രദേശിലെ ടിറാപ്പ് ജില്ലയിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അന്ന് അക്ഷാംശം 27.06 N ലും 95.42 E ലും 7 കിലോമീറ്റർ ആഴത്തിലുമായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് ലഖ്‌നൗവിന് സമീപം 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഗോണ്ടയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.
ഉത്തരാഖണ്ഡിലെ ബാഗേശ്വറിലും സിൻജിയാങ് മേഖലയിലും ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. യഥാക്രമം 3.4, 4.4 തീവ്രതയുള്ള ചലനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മ്യാൻമറിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിന് ദിവസങ്ങൾക്കകമാണ് ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ഭൂചലനം ഉണ്ടായത്. കൊൽക്കത്തയിലും ബംഗ്ലാദേശിലെ ധാക്കയിലും ഭൂചലനം അനുഭവപ്പെട്ടെന്നും റിപ്പോർട്ടുണ്ട്.
ഇന്ത്യ, യുറേഷ്യ ടെക്റ്റോണിക് പ്ലേറ്റുകളുടെ കൂട്ടിയിടി കാരണം വടക്കൻ, തെക്കുകിഴക്കൻ ബംഗ്ലാദേശ് ഭൂകമ്പ സാധ്യതാ മേഖലകളായാണ് അറിയപ്പെടുന്നത്.










0 comments