ഇ 20 പെട്രോള്‍ നയം: ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച്

സ്വന്തം ലേഖകൻ
Published on Aug 02, 2026, 09:11 AM | 1 min read
ന്യൂഡൽഹി: പെട്രോളിൽ എഥനോൾ കലർത്തുന്ന കേന്ദ്രനയത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് ചെയ്യുമെന്ന് ആം ആദ്‌മി പാർടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. ഇ20 (പെട്രോളിൽ 20 ശതമാനം എഥനോൾ) നയത്തിനെതിരെ രണ്ടുലക്ഷത്തിലധികം പേരുടെ നിവേദനങ്ങളുമായാണ് മാർച്ച്.
പെട്രോൾ, ഇ20 എന്നിവയിൽ ഏത് ഉപയോഗിക്കണമെന്നതിനുള്ള സ്വാതന്ത്ര്യം വാഹന ഉടമകൾക്ക് ഉണ്ടാകണം. ഇ20യേക്കാൾ കുറഞ്ഞ വിലയിൽ പെട്രോൾ നൽകണം, പെട്രോള്‍ ലിറ്ററിന് 84 രൂപയിൽ താഴെയാകണം എന്നീ ആവശ്യങ്ങളും ഡൽഹി മാവ്‌ലങ്കാർ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടു.
‘ അമേരിക്കയെ സന്തോഷിപ്പിക്കാന്‍ എഥനോൾ നിർബന്ധപൂർവം അടിച്ചേൽപ്പിക്കുകയാണ്. അഞ്ച് വർഷത്തിനുള്ളിൽ 100 ബില്യൺ ഡോളറിന്റെ അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യ വാങ്ങണമെന്ന് വ്യവസ്ഥ ചെയ്യുന്ന സ്വതന്ത്ര്യ വ്യാപാര കരാറാണ് എഥനോൾ നയത്തിന് കാരണം.’ – കെജ്‌രിവാർ പറഞ്ഞു.










0 comments