ad
Deshabhimani

ദുബായ്‌ കിരീടാവകാശി ഇന്ത്യയിൽ

Dubai Crown Prince sheikh hamdan india visit
വെബ് ഡെസ്ക്

Published on Apr 09, 2025, 03:16 AM | 1 min read


ന്യൂഡൽഹി : ദുബായ് കിരീടാവകാശി ഷെയ്‌ഖ്‌ ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം രണ്ട്‌ ദിവസത്തെ സന്ദർശനത്തിന്‌ ഇന്ത്യയിലെത്തിയതാണ്‌ കിരീടാവകാശി. ഇരുരാജ്യങ്ങൾ തമ്മിലുള്ള പരസ്‌പര വിശ്വാസവും ഉഭയകക്ഷി ബന്ധവും ശക്തിപ്പെടുത്തുമെന്ന്‌ ഷെയ്‌ഖ്‌ഹംദാന്‍ എക്‌സിൽ കുറിച്ചു.


എസ് ജയശങ്കര്‍, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്‌ എന്നിവരുമായും ഷെയ്‌ഖ്‌ ഹംദാന്‍ ചർച്ച നടത്തി. ബുധനാഴ്ച മുംബൈയില്‍ നടക്കുന്ന ബിസിനസ് സമ്മേളനത്തിലും ഷെയ്‌ഖ്‌ ഹംദാന്‍ പങ്കെടുക്കും. ആദ്യമായാണ് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home