print edition എല്ലാ പൈലറ്റുമാര്‍ക്കും ലഹരി പരിശോധന

ന്യൂഡൽഹി: ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന എല്ലാ വാണിജ്യ പൈലറ്റുമാർക്കും വർഷം മുഴുവൻ നടത്താനുള്ള സാധ്യത വ്യോമയാന മന്ത്രാലയം പരിശോധിക്കുന്നതായി റിപ്പോര്‍ട്ട്. പൈലറ്റുമാരുടെ ലഹരി പരിശോധനാ മാനദണ്ഡങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ചർച്ച നടത്തിവരികയാണെന്ന് വ്യോമയാന മന്ത്രി രാംമോഹൻ നായിഡു അറിയിച്ചു. നിലവിലെ ചട്ടങ്ങൾ പ്രകാരം ആകെ പൈലറ്റുമാരുടെ 10 ശതമാനം പേർക്ക് മാത്രമാണ് ലഹരി പരിശോധന. എല്ലാ പൈലറ്റുമാര്‍ക്കം വര്‍ഷത്തില്‍ ഏതെങ്കിലും സമയത്ത് മുന്നറിയിപ്പില്ലാതെ പരിശോധന നടത്തണമെന്നാണ് പുതിയ നിര്‍ ദേശം.










0 comments