ad
Deshabhimani

ബംഗാളിൽ പ്രതിഷേധവുമായി സിപിഐ എം

print edition എസ്‌ഐആർ: ആശങ്ക പരിഹരിക്കാതെ തെരഞ്ഞെടുപ്പ് നടത്തരുത്‌

Mohammad Salim.jpg
avatar
ഗോപി

Published on Mar 14, 2026, 12:15 AM | 1 min read

കൊൽക്കത്ത: ​പശ്ചിമ ബംഗാളിൽ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിലെ പരാതികളും പോരായ്‌മകളും പരിഹരിക്കാതെ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് സിപിഐ എമ്മും ഇടതുമുന്നണിയും ആവശ്യപ്പെട്ടു. ഇ‍ൗ ആവശ്യമുന്നയിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. വൻ ജനപങ്കാളിത്തമാണ് പ്രകടമാകുന്നത്.


എസ്‌ഐആറിനുശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 63ലക്ഷത്തിലധികം ആളുകളാണ്‌ പുറന്തള്ളപ്പെട്ടത്‌. ആറു ലക്ഷത്തോളം പേരുകൾ പുനഃപരിശോധനയിലാണ്‌. ഇത്രയധികം ആളുകളെ ഒഴിവാക്കിക്കൊണ്ട് നടത്തുന്ന തെരഞ്ഞെടുപ്പ് നീതിപൂർവമായിരിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home