ad
Deshabhimani

വായിക്കാൻ കഴിയാത്ത കുറിപ്പടികൾ ഇനി വേണ്ട..! ഡോക്ടർമാർക്ക് കർശന നിർദേശം

Medical.jpg
വെബ് ഡെസ്ക്

Published on Dec 17, 2025, 01:19 PM | 1 min read

ന്യൂഡൽഹി: ഡോക്ടർമാരുടെ അവ്യക്തമായ കൈയക്ഷരം കാരണം രോഗികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരവുമായി ആരോഗ്യ മന്ത്രാലയം. മെഡിക്കൽ കുറിപ്പടികൾ വ്യക്തമായും വായിക്കാവുന്ന രീതിയിലും എഴുതണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദേശം.


കുറിപ്പടികൾ വലിയ അക്ഷരങ്ങളിൽ (കാപിറ്റൽ ലെറ്റേഴ്സ്) എഴുതുന്നതാണ് ഉചിതമെന്നും നിർദേശമുണ്ട്. മരുന്നുകളുടെ പേര് തെറ്റായി വായിക്കപ്പെടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്ന പരാതി വ്യാപകമായ പശ്ചാത്തലത്തിലാണ് ഈ നടപടി.


പലപ്പോഴും ഫാർമസിസ്റ്റുകൾക്ക് മരുന്നുകൾ മാറി നൽകാൻ ഡോക്ടർമാരുടെ അവ്യക്തമായ കൈയക്ഷരം കാരണമാകുന്നുണ്ട്. ഇത് ഒഴിവാക്കാൻ ഡിജിറ്റൽ കുറിപ്പടികൾ പ്രോത്സാഹിപ്പിക്കണമെന്നും പുതിയ ഉത്തരവിൽ പറയുന്നു. ഡോക്ടർമാർ മരുന്നിന്റെ പേരിനൊപ്പം അതിന്റെ ജനറിക് നാമവും ഡോസേജും വ്യക്തമായി രേഖപ്പെടുത്തണം.


രോഗിക്ക് മരുന്ന് എങ്ങനെ കഴിക്കണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ നൽകുന്ന രീതിയിലായിരിക്കണം കുറിപ്പടി തയ്യാറാക്കേണ്ടത്. മെഡിക്കൽ കൗൺസിലിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന ഡോക്ടർമാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും.


കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും സർക്കാർ ഡോക്ടർമാർക്ക് നേരത്തെ തന്നെ ഇത്തരം നിർദ്ദേശം നൽകിയിരുന്നുവെങ്കിലും ദേശീയ തലത്തിൽ ഇത് കർശനമാക്കുന്നത് ഇപ്പോഴാണ്.


സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും ഈ നിർദ്ദേശം പാലിക്കാൻ ബാധ്യസ്ഥരാണ്. ഓൺലൈൻ ഫാർമസികൾ പ്രബലമാകുന്ന കാലഘട്ടത്തിൽ കുറിപ്പടികളുടെ വ്യക്തത അത്യന്താപേക്ഷിതമാണെന്നാണ് വിലയിരുത്തൽ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home