അടുത്ത ഘട്ടങ്ങളെ കുറിച്ച് ചർച്ച; സിജെപിയുടെ യോഗം ഇന്ന് മഹാരാഷ്ട്രയിൽ തുടങ്ങും

മഹാരാഷ്ട്ര : ജന്തർ മന്തറിലെ സമരത്തിന് ശേഷമുള്ള കോക്ക്റോച്ച് ജനതാ പാർട്ടിയുടെ നിർണായക യോഗം ഇന്ന് മഹാരാഷ്ട്രയിൽ തുടങ്ങും. ഛത്രപതി സംഭാജി നഗറിൽ വെച്ച് രണ്ട് ദിവസമായാണ് യോഗം നടക്കുകയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുവജനപ്രസ്ഥാനത്തിന്റെ അടുത്ത ഘട്ടങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് യോഗം. യോഗത്തിൽ സിജെപി വക്താക്കളും പ്രധാനപ്പെട്ട പ്രവർത്തകരും പങ്കെടുക്കും. യുവാക്കളെയും വിദ്യാർത്ഥികളെയും നേരിട്ട് കണ്ട് സംവദിക്കുന്നതിന്‍റ ഭാഗമായുള്ള രാജ്യ വ്യാപക പര്യടനവും തുടർ സമരപരിപാടികളും ചർച്ചയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സിജെപിയുടെ അടുത്ത നടപടികൾ എന്തായിരിക്കുമെന്ന് ചർച്ച ചെയ്യുമെന്നും ജന്തർ മന്തർ പ്രതിഷേധത്തിലുടനീളം കൂടെയുണ്ടായിരുന്ന 50 വോളണ്ടിയർമാരുമായി യോഗം ചേരുമെന്നും തിങ്കളാഴ്ച സിജെപി അറിയിച്ചിരുന്നു. രാജ്യവ്യാപക പര്യടനമായ ലിസനിംഗ് ടൂറിന്റെ സമയക്രമം നാളെ പുറത്ത് വിട്ടേക്കുമെന്നാണ് സൂചന. എന്നാൽ സിജെപി രാഷ്ട്രീയ പാർട്ടി ആക്കാനുള്ള പദ്ധതിയില്ലെന്ന് അഭിജീത് ദിപ്കെ പറഞ്ഞു. ജാർഖണ്ഡ്, പഞ്ചാബ് അടക്കം മറ്റ് സംസ്ഥാനങ്ങളിലെ പരീക്ഷ ക്രമക്കേടുകളിൽ സ്വീകരിക്കുന്ന നിലപാടും യോഗത്തിൽ ചർച്ചയാകും










0 comments