ad
Deshabhimani

കുടിവെള്ളമില്ല, ചുറ്റും മദ്യക്കുപ്പികൾ; മഹാരാഷ്ട്രയിലെ സ്കൂളുകളുടെ ശോച്യാവസ്ഥയ്ക്കെതിരെ ദീപ്കെ

dipke

മഹാരാഷ്ട്രയിലെ സ്കൂള്‍ സന്ദര്‍ശനത്തിനിടെ കുട്ടികളുമായി സംവദിച്ച് അഭിജീത് ദീപ്കെ

വെബ് ഡെസ്ക്

Published on Aug 21, 2026, 01:27 PM | 1 min read

മുംബൈ : മഹാരാഷ്ട്രയിലെ സർക്കാർ സ്കൂളുകളുടെ ശോച്യാവസ്ഥയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് കോക്രോച്ച് ജനതാ പാർടി സ്ഥാപകൻ അഭിജീത് ദീപ്കെ. 'സ്കൂൾ ഠീക്ക് കരോ' ക്യാമ്പയിനിന്റെ ഭാ​ഗമായി ലാത്തൂരിലെ ഉജനി ജില്ലാ പരിഷത്ത് സ്കൂൾ സന്ദർശനത്തിന് പിന്നാലെ മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി രാജി വെക്കണമെന്ന് ദീപ്കെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


കുട്ടികളുമായി സംവദിക്കുന്ന വീഡിയോയും ദീപ്കെ എക്സിൽ പങ്കുവെച്ചിരുന്നു. തനിക്കൊപ്പം മാധ്യമങ്ങളുമുണ്ടെന്ന് അറിഞ്ഞ് മറ്റ് സ്കൂളുകളിൽ നിന്നുള്ള കുട്ടികളെ അധികൃതർ ക്ലാസ്റൂമിലേക്ക് മാറ്റുകയായിരുന്നുവെന്ന് ദീപ്കെ ചൂണ്ടിക്കാട്ടി. സ്കൂൾ പരിസരത്ത് നിന്നും മദ്യക്കുപ്പികൾ കണ്ടെത്തിയതായും അറിയിച്ചിട്ടുണ്ട്.


മുംബൈയിൽ നിന്നും 500 കിലോമീറ്റർ അകലെയുള്ള ഔസ താലൂക്കിലാണ് ജില്ലാ പരിഷത്ത് സ്കൂൾ സ്ഥിതിചെയ്യുന്നത്. കുട്ടികൾക്ക് കുടിവെള്ളം പോലും സ്കൂളുകളിൽ ലഭിക്കുന്നില്ല. താൻ എത്തുന്നതിന് തൊട്ടുമുൻപായി ശൗചാലയങ്ങൾ വൃത്തിയാക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിനുള്ള പാത്രങ്ങൾ പോലും പുതുതായി കൊണ്ടുവരുകയായിരുന്നുവെന്ന് ദീപ്കെ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home