ad
Deshabhimani

സിആർപിഎഫിൽ 1.34 ലക്ഷം 
കോൺസ്റ്റബിൾ

 1.34 ലക്ഷം 
കോൺസ്റ്റബിൾ
വെബ് ഡെസ്ക്

Published on Aug 21, 2026, 02:39 PM | 1 min read

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (CRPF) ഉൾപ്പെടെയുള്ള വിവിധ കേന്ദ്ര സായുധ പൊലീസ് സേനകളിൽ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്ക് വൻ നിയമനത്തിന് വഴിതുറക്കുന്നു. ആകെ 1,33,982 ഒഴിവാണുള്ളത്. ഇതിൽ 1,29,241 പുരുഷന്മാർക്കും 4,741 സ്ത്രീകൾക്കുമായി മാറ്റിവച്ചിരിക്കുന്നു. യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാർക്ക്‌ അപേക്ഷിക്കാം. അംഗീകൃത ബോർഡിൽനിന്ന്‌ പത്താം ക്ലാസ്‌ (മെട്രിക്കുലേഷൻ) ജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 18–23. നിയമാനുസൃത ഇളവ്‌ ലഭിക്കും. ആദ്യ ബാച്ചിലെ മുൻ- അഗ്നിവീർമാർക്ക് അഞ്ച് വർഷം വരെയും തുടർന്നുള്ള ബാച്ചുകളിലെ മുൻ -അഗ്നിവീർമാർക്ക് മൂന്ന് വർഷം വരെയും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. പേ മാട്രിക്സ് ലെവൽ- 3 പ്രകാരം 21,700–69,100 വരെയാണ് ശമ്പള നിരക്ക്. കമ്പ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാ പരിശോധന, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. കേരളത്തിലെ പ്രധാന നഗരങ്ങളിലും പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനും സ്റ്റാഫ് സെലക്ഷൻ കമീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ ssc.gov.in അല്ലെങ്കിൽ സിആർപിഎഫ് പോർട്ടൽ സന്ദർശിക്കുക. വിശദമായ അപേക്ഷാ തീയതികളും ഫീസ് വിവരങ്ങളും അടങ്ങിയ വിജ്ഞാപനം ഉടൻനെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അഗ്നിവീറുകൾക്ക് 50% സീറ്റ് സംവരണം സി‌ആർ‌പി‌എഫിൽ അഗ്നിവീറുകൾക്ക് 50 ശതമാനം സീറ്റ് സംവരണം ചെയ്തു. ഈ ഈ വർഷത്തെ റിക്രൂട്ട്‌മെന്റ് നടപടികൾ ആരംഭിക്കുന്നതിനു മുന്പാണു കേന്ദ്രം ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സായുധ പൊലീസ് സേനാ വിഭാഗങ്ങളിലെ (സിഎപിഎഫ്) അഗ്നിവീറുകളുടെ ക്വാട്ട 10 ശതമാനമായിരുന്നു. അതിൽ 50 ശതമാനം അഗ്നിവീർ സംവരണം പ്രഖ്യാപിച്ചതായി ജൂലൈയിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അറിയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണു നടപടി. ബിഎസ്‌എഫ്, സിആർപിഎഫ്, സിഐഎസ്എഫ്, ഐടിബിപി, എസ്‌എസ്‌ബി, അസം റൈഫിൾസ് എന്നിവയിലും 50 ശതമാനം ആകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home