ad
Deshabhimani

ഡൽഹിയിലെ 9 സ്‌കൂളുകളിൽ ബോംബ് ഭീഷണി; പാർലമെന്റ് തകർക്കുമെന്നും ഇമെയിൽ

bomb squad
വെബ് ഡെസ്ക്

Published on Feb 09, 2026, 10:15 AM | 1 min read

ന്യൂഡൽഹി: ന്യ‍ൂഡൽഹിയിൽ തിങ്കളാഴ്ച രാവിലെ ഒൻപതോളം സ്‌കൂളുകളിൽ ബോംബ് ഭീഷണി. രാവിലെ 8:33-ഓടെയാണ് ആദ്യ സന്ദേശം ലഭിച്ചത്. ഇതിന് പിന്നാലെ ഡൽഹി കന്റോൺമെന്റിലെ ലൊറേറ്റോ കോൺവെന്റ്, രോഹിണിയിലെ വെങ്കിടേശ്വർ സ്കൂൾ, ബാലഭാരതി സ്കൂൾ ഉൾപ്പെടെയുള്ള സ്കൂളുകളിൽ ഫയർ ഫോഴ്‌സും ബോംബ് സ്ക്വാഡും പരിശോധന നടത്തി. പല സ്‌കൂളുകളിൽ നിന്നും കുട്ടികളെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.


അങ്ങേയറ്റം പ്രകോപനപരമായ സന്ദേശമാണ് ഇമെയിൽ വഴി ലഭിച്ചിരിക്കുന്നത്. അഫ്‌സൽ ഗുരുവിന്റെ സ്മരണയ്ക്കായി ഡൽഹിയെ ഖാലിസ്ഥാനാക്കി മാറ്റുമെന്നും, ഫെബ്രുവരി 13-ന് ഉച്ചയ്ക്ക് 1:11-ന് ഇന്ത്യൻ പാർലമെന്റ് സ്ഫോടനത്തിലൂടെ തകർക്കുമെന്നുമാണ് ഭീഷണി. പഞ്ചാബ് ഖാലിസ്ഥാനാണെന്നും ഡൽഹിയും അങ്ങനെയാകുമെന്നും ഇമെയിലിൽ പറയുന്നു. കൂടുതൽ സ്‌കൂളുകളിലേക്ക് സമാനമായ സന്ദേശം ലഭിക്കുന്നതായാണ് റിപ്പോർട്ട്. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home