Deshabhimani

ഡൽഹിയിൽ താപനില ഉയരുന്നു; വായു ഗുണനിലവാരം മിതമായ വിഭാ​ഗത്തിൽ

delhi wether quality
വെബ് ഡെസ്ക്

Published on Oct 02, 2026, 08:42 PM | 1 min read

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് താപനില ഉയരുന്നു. വെള്ളിയാഴ്ച പരമാവധി താപനില 36 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇത് സാധാരണയേക്കാൾ 1.3 ഡിഗ്രി കൂടുതലാണ്. വായു ഗുണനിലവാരം 'മിതമായ' (moderate) വിഭാഗത്തിലാണ്. 173 ആണ് എക്യുഐ. സഫ്ദർജംഗിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ലോധി റോഡിലും അയാനഗറിലും 36 ഡിഗ്രി സെൽഷ്യസായിരുന്നു പരമാവധി താപനില. റിഡ്ജിൽ 35 ഡിഗ്രിയും പാലത്തിൽ 34.1 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്. നഗരത്തിലെ കുറഞ്ഞ താപനില 23.2 ഡിഗ്രി സെൽഷ്യസായിരുന്നു.


ഏറ്റവും കുറഞ്ഞ താപനില റിഡ്ജ് പ്രദേശത്താണ് രേഖപ്പെടുത്തിയത് - 21.2 ഡിഗ്രി സെൽഷ്യസ് (സാധാരണയേക്കാൾ 1.7 ഡിഗ്രി കുറവ്). തൊട്ടുപിന്നാലെ ലോധി റോഡിൽ 22.3 ഡിഗ്രി സെൽഷ്യസും (സാധാരണയേക്കാൾ 0.3 ഡിഗ്രി കൂടുതൽ) രേഖപ്പെടുത്തി. പാലം പ്രദേശത്ത് കുറഞ്ഞ താപനില 22.5 ഡിഗ്രി സെൽഷ്യസും (സാധാരണയേക്കാൾ ഒരു ഡിഗ്രി കുറവ്), അയനഗറിൽ 22.8 ഡിഗ്രി സെൽഷ്യസും (സാധാരണയേക്കാൾ 0.2 ഡിഗ്രി കൂടുതൽ) രേഖപ്പെടുത്തി.


വൈകുന്നേരത്തെ ആപേക്ഷിക ആർദ്രത 76 ശതമാനമായിരുന്നു. അതേസമയം ഡൽഹിയിലെ വായു ഗുണനിലവാരം ‘മിതമായ’ വിഭാഗത്തിൽ തുടർന്നു. വൈകിട്ട് 6.30ന് വായു ഗുണനിലവാര സൂചിക (AQI) 173 ആയിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡപ്രകാരം 101 മുതൽ 200 വരെയുള്ള AQI ‘മിതമായ’ വിഭാഗത്തിലാണ്. 201-300 'മോശം' (poor), 301-400 'വളരെ മോശം' (very poor), 401-500 'അതീവ മോശം' (severe) എന്നിങ്ങനെയാണ് കണക്കാക്കുന്നത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home