Deshabhimani

ജാർഖണ്ഡിൽ തടാകത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

drowned
വെബ് ഡെസ്ക്

Published on Oct 02, 2026, 09:24 PM | 1 min read

ലോഹർദാഗ: ജാർഖണ്ഡിലെ ലോഹർദാഗയിൽ തടാകത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. ഹോദാങ് ഗ്രാമവാസിയായ റിതേഷ് ഷാഡിയോ എന്ന പപ്പു (27), ഛത്ര സിമരിയ സ്വദേശിയായ രൂപേഷ് കുമാർ സിങ് (30) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട ഇരുവർക്കും നീന്തൽ അറിയില്ലായിരുന്നുവെന്ന് ലോഹർദാഗ പൊലീസ് സൂപ്രണ്ട് സാദിഖ് അൻവർ റിസ്വി സ്ഥിരീകരിച്ചു. ഇരുവരും ബന്ധുക്കളാണ്.


അസുഖബാധിതരായ അമ്മൂമ്മയെ കാണാൻ അമ്മയോടൊപ്പം ഹോദാങ് ഗ്രാമത്തിൽ എത്തിയതായിരുന്നു രൂപേഷ്. വ്യാഴാഴ്ച ഉച്ചയോടെയാണ് ബന്ധുവായ റിതേഷിനൊപ്പം രൂപേഷ് അടുത്തുള്ള അവൻരാജ്ഹാരിയ തടാകം കാണാനിറങ്ങിയത്. എന്നാൽ വൈകുന്നേരമായിട്ടും ഇരുവരും മടങ്ങിയെത്താതിരുന്നതിനെ തുടർന്ന് കുടുംബം നടത്തിയ തിരച്ചിലിനൊടുവിലാണ് വിവരമറിഞ്ഞത്.


മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആയതിനെ തുടർന്ന് പോലീസിന്റെ സഹായത്തോടെ ലൊക്കേഷൻ പരിശോധിച്ചപ്പോൾ തടാകത്തിന്റെ പരിസരത്താണ് അവസാന ലൊക്കേഷൻ എന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് കിസ്‌കോ–ജോബാങ് റോഡരികിൽ ഇവരുടെ ബൈക്ക് കണ്ടെത്തുകയായിരുന്നു.


കിസ്‌കോ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ദിവാകർ കുമാറിന്റെ നേതൃത്വത്തിൽ എത്തിയ പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ വ്യാഴാഴ്ച രാത്രിയോടെ തന്നെ റിതേഷിന്റെ മൃതദേഹം തടാകത്തിൽ നിന്ന് കണ്ടെത്തി. തുടർന്ന് വെള്ളിയാഴ്ച രാവിലെ നടത്തിയ നാല് മണിക്കൂറോളം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് തടാകത്തിലെ ആഴമേറിയ ഭാഗത്ത് കുടുങ്ങിക്കിടന്ന രൂപേഷിന്റെ മൃതദേഹം പുറത്തെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home