Deshabhimani

സ്കൂൾ കായിക മേള കുളമാക്കിയ മന്ത്രിയാണ് വകതിരിവിനെപ്പറ്റി സംസാരിക്കുന്നത്; ഒ ജെ ജനീഷിനെതിരെ പി എസ് സഞ്ജീവ്

o j jeneesh sanjeev
വെബ് ഡെസ്ക്

Published on Oct 02, 2026, 09:09 PM | 1 min read

തിരുവനന്തപുരം : എസ്എഫ്ഐക്കു നേരെയുള്ള പരാമർശത്തിൽ മന്ത്രി ഒ ജെ ജനീഷിന് മറുപടിയുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. അമിത് ഷാക്കെതിരെയുള്ള പോസ്റ്റ്‌ ഡിലീറ്റ് ചെയ്യുകയും സ്വന്തം വകുപ്പ് നടത്തേണ്ട സ്കൂൾ കായിക മേള കുളമാക്കുകയും ചെയ്ത മന്ത്രിയാണ് എസ്എഫ്ഐയെ വകതിരിവ് പഠിപ്പിക്കുന്നതെന്ന് സഞ്ജീവ് പരിഹസിച്ചു. ഏൽപ്പിച്ച പണികൾ മര്യാദയ്ക്കു ചെയ്ത ശേഷം എസ്എഫ്ഐയെ വിമർശിക്കാനും സഞ്ജീവ് പരിഹസിച്ചു


പി എസ് സഞ്ജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്


എസ്എഫ്ഐക്ക് വകതിരിവില്ലെന്ന് മന്ത്രി ഒ ജെ ജനീഷ്. അതെ അമിത് ഷാക്കെതിരെയുള്ള പോസ്റ്റ്‌ ഡിലീറ്റ് ചെയ്ത്, സ്വന്തം വകുപ്പ് നടത്തേണ്ട സ്കൂൾ കായിക മേള സ്വന്തം ജില്ലയിൽ കുളമാക്കി. നല്ല കഴിവ് തെളിയിച്ച ഒ ജെ ജനീഷ് വകതിരിവിന്റെ കൂടാരം ബാക്കി എല്ലാവരും അതില്ലാത്തവർ. ഏൽപ്പിച്ച പണി എങ്കിലും എടുക്ക് എന്റെ വാഴ ചേട്ട. ഇന്നിട്ട് മതി എസ്എഫ്ഐ യുടെ നെഞ്ചത്ത് കയറൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home