Deshabhimani

ഇന്ത്യ-ബ്രസിൽ മത്സരത്തിന് മുമ്പ് മനസുതുറന്ന് മാർക്വിനോസ്

MARQINOS

മാർക്വിനോസ്

വെബ് ഡെസ്ക്

Published on Oct 02, 2026, 09:01 PM | 1 min read

ന്യൂഡൽഹി: ഇന്ത്യയിൽ ബ്രസീൽ ഫുട്ബോൾ ടീമിനുള്ള വലിയ ആരാധകപിന്തുണയെ പ്രശംസിച്ച് ബ്രസീൽ പ്രതിരോധതാരം മാർക്വിനോസ്. ഇന്ത്യക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരം പുതിയ സൈക്കിളിന് തുടക്കമിടുന്ന ബ്രസീലിന് മികച്ച അനുഭവം നൽകുന്ന ‘സുവർണാവസരമാണെന്ന്’ താരം പറഞ്ഞു.


ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ ബ്രസീൽ ഇന്ത്യയെ നേരിടും. 2026 ലോകകപ്പിലെ നിരാശയ്ക്ക് ശേഷം പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന ബ്രസീൽ വിജയത്തോടെ തുടക്കം കുറിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ആരാധകരുടെ സ്നേഹവും പിന്തുണയും ടീമിന് വലിയ പ്രചോദനമാണെന്നും മാർക്വിനോസ് വ്യക്തമാക്കി.


“ഇന്ത്യ പോലൊരു രാജ്യത്ത് എത്തുന്നത് വലിയ അവസരമാണ്. മികച്ചൊരു മത്സരം കളിക്കാനും ജയിക്കാനും ഇത് ഞങ്ങൾക്ക് അവസരമാണ്. ബ്രസീലിന് പുറത്ത് ടീമിന് വലിയ ആരാധകപിന്തുണയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ,” മാർക്വിനോസ് പറഞ്ഞു.


ഇന്ത്യൻ ടീമിനെ ബ്രസീൽ വിശദമായി വിശകലനം ചെയ്തിട്ടുണ്ടെന്നും താരം വ്യക്തമാക്കി. ഇന്ത്യൻ ക്യാപ്റ്റനും ഗോൾകീപ്പറുമായ ഗുരുപ്രീത് സിങ് സന്ധുവിന്റെ 90-ാം അന്താരാഷ്ട്ര മത്സരമാണെന്നതും മാർക്വിനോസ് ചൂണ്ടിക്കാട്ടി.


ലോകകപ്പിലെ നിരാശയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ മുന്നോട്ടുള്ള കാര്യങ്ങളിലാണ് ടീമിന്റെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. “ആത്മവിശ്വാസം വീണ്ടെടുക്കാനും മത്സരങ്ങൾ ജയിക്കാനും ഈ പുതിയ ഘട്ടത്തിൽ മികച്ച രീതിയിൽ മുന്നോട്ട് പോകാനുമാണ് ഞങ്ങളുടെ ലക്ഷ്യം,” മാർക്വിനോസ് വ്യക്തമാക്കി.


ബ്രസീലിനെ സംബന്ധിച്ച് ഒരു മത്സരവും വെറും സൗഹൃദ മത്സരം മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ മത്സരവും ടീമിന്റെ മികവ് തെളിയിക്കാനുള്ള അവസരമാണെന്നും ബ്രസീൽ ജഴ്സി ധരിക്കുന്നത് വലിയ ഉത്തരവാദിത്വമാണെന്നും മാർക്വിനോസ് കൂട്ടിച്ചേർത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home