ad
Deshabhimani

ലാൻഡ് ഫോർ ജോബ്: കുറ്റപത്രം റദ്ദാക്കണമെന്ന ലാലു പ്രസാദിന്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി

Lalu
വെബ് ഡെസ്ക്

Published on Mar 24, 2026, 04:01 PM | 1 min read

ന്യൂഡൽഹി: ഭൂമിക്ക് പകരം ജോലി കേസിൽ സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറും അനുബന്ധ കുറ്റപത്രങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ ഹര്‍ജിഡൽഹി ഹൈക്കോടതിയിൽതള്ളി.


മുൻ റെയിൽവേ മന്ത്രിയും ബീഹാർ മുൻ മുഖ്യമന്ത്രിയുമായ യാദവിന്റെ ഹർജിയിലാണ് കോടതിയുടെ നടപടി. 2022, 2023, 2024വർഷങ്ങളിൽ ഫയൽ ചെയ്ത മൂന്ന് കുറ്റപത്രങ്ങളും കേസിൽ കോഗ്നിസൻസ് എടുത്ത ഉത്തരവുകളും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഹർജി ജസ്റ്റിസ് രവീന്ദർ ദുഡേജ തള്ളി


2004മുതൽ2009വരെ ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന കാലത്തെ കേസാണ്. മധ്യപ്രദേശിലെ ജബൽപൂരിലുള്ള വെസ്റ്റ് സെൻട്രൽ സോണിൽ ഗ്രൂപ്പ് ഡി തസ്തികകളിലുള്ള നിയമനവുമായി ബന്ധപ്പെട്ടതാണ് ലാൻഡ് ഫോർ ജോബ് കേസ്. അന്ന് നിയമനം ലഭിച്ചവർ ആർജെഡി അധ്യക്ഷന്റെ കുടുംബാംഗങ്ങൾക്കോ അനുയായികൾക്കോ ഭൂമി കൈമാറുകയോ സമ്മാനമായി നൽകുകയോ ചെയ്തുവെന്നാണ് ആരോപണം.


2022 മെയ്18-നാണ് ലാലു പ്രസാദ് യാദവ്, ഭാര്യ,രണ്ട് പെൺമക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ സിബിഐകേസ് രജിസ്റ്റർ ചെയ്തത്. ലാലു പ്രസാദ് യാദവും മറ്റ് പ്രതികളും നിലവിൽ ജാമ്യത്തിലാണ്.


അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17എ പ്രകാരം മുൻകൂർ അനുമതിയില്ലാതെ നടത്തിയ അന്വേഷണവും കുറ്റപത്രവും നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു ലാലു പ്രസാദിന്റെ വാദം. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home